കാവി ഷാള്‍: ജില്ലാ കലക്ടറും എസ്.പിയും മനുഷ്യാവകാശ കമ്മീഷണനു മുമ്പില്‍ ഹാജരാകണം
May 2, 2012, 11:29 IST
മംഗലാപുരം: ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ആര്‍.എസ്.എസ് വേദിയില്‍ കാവി ഷാള്‍ അണിഞ്ഞ വിവാദ സംഭവം വീണ്ടും കര്‍ണാടകയില്‍ ചൂടുപിടിക്കുന്നു. ജില്ലാ ഭരണകുടത്തെ നയിക്കുന്ന ഇരുവരോടും മനുഷ്യാവകാശ കമ്മീഷന്റെ മൈസൂറിലെ റീജ്യണല്‍ കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മെയ് ഏഴിനാണ് ഇരുവരും ഹാജരാകേണ്ടത്. കാവിയണിഞ്ഞ സംഭവത്തെ സംബന്ധിച്ച് ഇവരില്‍ നിന്ന് തെളിവെടുത്ത് വിശദമായ അന്വേഷണ റിപോര്‍ട്ട് നല്‍കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റീജ്യണല്‍ കമ്മീഷര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2011 ഡിസംബര്‍ 11നാണ് ദക്ഷിണ കര്‍ണാടക ഡെപ്യൂട്ടി കമ്മീഷണര്‍ (ജില്ലാ കലക്ടര്‍) ചെന്നപ്പ ഗൗഡയും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സിമന്ത്കുമാര്‍ സിംഗും ആര്‍.എസ്.എസ് വേദിയില്‍ കാവിഷാള്‍ അണിഞ്ഞ് സംഘപരിവാരത്തിന്റെ ചടങ്ങില്‍ സംബന്ധിച്ചത്. ആര്‍.എസ്.എസ് നേതാവ് കല്ലടുക്ക പ്രഭാകരഭട്ട് ശ്രീ രാമ വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച കായികമേളയുടെ ഉദ്ഘാടന വേദിയിലാണ് ഗൗഡയും സിംഗും കാവിയണിഞ്ഞത്.
വര്‍ഗീയകാലുഷ്യം നിലനില്‍ക്കുന്ന ദക്ഷിണ കര്‍ണാടകയിലെ ഒരു ആര്‍.എസ്.എസ് വേദിയില്‍ ജില്ലാ കലക്ടറും പോലീസ് കമ്മീഷണറും സംബന്ധിച്ചതിനെതിരെ പൊതു സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ കര്‍ണാടക കോമു സൗഹൃദ വേദികെ എന്ന സംഘടന ജില്ലാ മേധാവികളുടെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
കര്‍ണാടക ലോകായുക്തയ്ക്കും കേന്ദ്ര- സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഇത് സംബന്ധിച്ച പരാതി വേദികെ നല്‍കിയിരുന്നു.

Keywords: Mangalore, Police, National, shawl issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.