Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകള്‍; യോഗ്യതയും വിശദവിവരങ്ങളും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (Steel Authority of India Limited) 257 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 26 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 17 ആണ്.
          
Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകള്‍; യോഗ്യതയും വിശദവിവരങ്ങളും അറിയാം

ഒഴിവ് വിശദാംശങ്ങള്‍:

1) സീനിയര്‍ കണ്‍സള്‍ട്ടന്റ് - 2
വിദ്യാഭ്യാസ യോഗ്യത: DM/DNB കാര്‍ഡിയോളജി / Mch/DNB ന്യൂറോ സര്‍ജറി

2) കണ്‍സള്‍ട്ടന്റ്/ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ - 8
വിദ്യാഭ്യാസ യോഗ്യത: 1) ഡിഎന്‍ബി/ ജനറല്‍ മെഡിസിന്‍/ ജനറല്‍ സര്‍ജറി/ സൈക്യാട്രി/ ഓര്‍ത്തോപീഡിക്സ്/ഇഎന്‍ടി/ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം. 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.

3) മെഡിക്കല്‍ ഓഫീസര്‍ - 5
വിദ്യാഭ്യാസ യോഗ്യത: 1) എംബിബിഎസ്. ഒരു വര്‍ഷത്തെ പരിചയം

4) മാനജര്‍ - 6
വിദ്യാഭ്യാസ യോഗ്യത : 1) BE/B.Tech (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍). 7 വര്‍ഷത്തെ പ്രവൃത്തിപരിചയം.

5) ഡെപ്യൂട്ടി മാനേജര്‍ - 2
വിദ്യാഭ്യാസ യോഗ്യത : 1) BE/B.Tech (മൈനിംഗ്) + ഫസ്റ്റ് ക്ലാസ് മൈന്‍ മാനജര്‍ സര്‍ട്ടിഫിക്കറ്റ്+ 4 വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ M.Sc./M.Sc.Tech (ജിയോളജി)+ 4 വര്‍ഷത്തെ പരിചയം.

6) അസിസ്റ്റന്റ് മാനേജര്‍ - 22
വിദ്യാഭ്യാസ യോഗ്യത : 1) ബിഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കെമിക്കല്‍/പവര്‍ പ്ലാന്റ്/പ്രൊഡക്ഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍) 2) ബോയിലര്‍ ഓപ്പറേഷന്‍ എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി പിജി ബിരുദം/ഡിപ്ലോമ.

7) മൈനിംഗ് ഫോര്‍മാന്‍ - 16
വിദ്യാഭ്യാസ യോഗ്യത : 1) പത്താം ക്ലാസ് വിജയം 2) മൈനിംഗ് എഞ്ചിനീയറിംഗ് ഡിപ്ലോമ 3) ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

8) സര്‍വേയര്‍ - 4
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഡിപ്ലോമ ഇന്‍ മൈനിംഗ്/മൈനിംഗ് മൈന്‍സ് സര്‍വേ 3) മൈന്‍സ് സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പരിചയം.

9) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍) - 8
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ 3) ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

10) മൈനിംഗ് മേറ്റ് - 17
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം. 2) മൈനിംഗ് മേറ്റ് സര്‍ട്ടിഫിക്കറ്റ് 3) ഒരു വര്‍ഷത്തെ പരിചയം

11) ബ്ലാസ്റ്റര്‍ - 17
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം. 2) ബ്ലാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് 3) ഒരു വര്‍ഷത്തെ പരിചയം

12) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍സ്) (എസ്-3) - 43
വിദ്യാഭ്യാസ യോഗ്യത : 1) മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ കെമിക്കല്‍ അല്ലെങ്കില്‍ പവര്‍ പ്ലാന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് 2) ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്

13) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍സ്) (എസ്-1) - 23
വിദ്യാഭ്യാസ യോഗ്യത : 1) പത്താം ക്ലാസ് വിജയം 2) ഐ ടി ഐ 3) സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്

14) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി) - 24
വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കല്‍ / മെറ്റലര്‍ജി / കെമിക്കല്‍ / ഇലക്ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ

15) അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി) - 47
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഐടിഐ/എന്‍സിവിടി (ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ ഇലക്ട്രോണിക് മെക്കാനിക്ക്)

16) അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി)-HVD - 5
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് 3) ഒരു വര്‍ഷത്തെ പരിചയം

17) ഫയര്‍മാന്‍ കം ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ (ട്രെയിനി) - 8
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് 3) ഒരു വര്‍ഷത്തെ പരിചയം

പ്രായപരിധി:

2022 ഡിസംബര്‍ 17-ന് 30 - 44 വയസ് (SC/ST: അഞ്ച് വര്‍ഷത്തെ ഇളവ്, OBC: 03 വര്‍ഷത്തെ ഇളവ്)

പരീക്ഷാ ഫീസ്

* പോസ്റ്റ് നമ്പര്‍.ഒന്ന് മുതല്‍ ആറ് വരെ: ജെനറല്‍/ഒബിസി - 700 (SC/ST/PWD/EWS: 100 രൂപ)
* പോസ്റ്റ് നമ്പര്‍.ഏഴ്, എട്ട്, ഒമ്പത്, 12, 14: ജെനറല്‍/ഒബിസി - 500 രൂപ (SC/ST/PWD/EWS: 150)
* പോസ്റ്റ് നമ്പര്‍.10, 11, 13, 15, 16, 17: ജെനറല്‍/ഒബിസി - 300 രൂപ (SC/ST/PWD/EWS: Rs.100)

ഔദ്യോഗിക വെബ്‌സൈറ്റ്

www(dot)sail(dot)co(dot)in

Keywords:  Latest-News, National, Top-Headlines, Recruitment, Government-of-India, Job, SAIL Recruitment 2022: Apply For 257 Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia