മഹാരാഷ്ട്ര: (www.kvartha.com 12.09.2014)മുസ്ലീം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ബോളിവുഡ് നടന് സല്മാന് ഖാനെതിരെ കേസെടുത്തു. യവത്മല്‍ പോലീസ് സെക്ഷന്‍ 295എ പ്രകാരമാണ് സല്‍മാനെതിരെ കേസെടുത്തിരിക്കുന്നത്. മൊഹമ്മദ് അസിം മൊഹമ്മദ് അരിഫ് എന്നയാളുടെ പരാതിയിലാണ് കേസ്.
മാസങ്ങള്‍ക്ക് മുമ്പ് സല്മാന് മുംബൈയില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോ മത്സരത്തിനിടയില്‍ ഒരു മോഡല്‍ അറബിയില്‍ അല്ലാഹ് എന്നെഴുതിയ വസ്ത്രം ധരിച്ച് റാമ്പിലെത്തിയിരുന്നു. ഇത് മുസ്ലീം സമുദായത്തിന്റെ മത വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് സല്‍മാനെതിരെയുള്ള ആരോപണം. പരാതിയോടൊപ്പം ഫാഷന്‍ ഷോയുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിന്റെ കോപ്പിയും പരാതിക്കാരന് ഹാജരാക്കിയിരുന്നു.
അതേസമയം ആരോപണ വിധേയമായിരിക്കുന്ന ഫാഷന്‍ ഷോ എപ്പോള്‍ എവിടെ വെച്ച് സംഘടിപ്പിച്ചു എന്ന കാര്യത്തെ കുറിച്ചുള്ള വ്യക്തമായ വിവരം പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല.
സല്‍മാനെതിരെ പോലീസില്‍ പരാതി നല്കി രണ്ട് ദിവസമായിട്ടും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാത്തതില്‍ അരിഫ് പ്രതിഷേധിക്കുകയും ഒടുവില്‍ സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാലം ധര്‍ണ നടത്തുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്തശേഷമാണ് സല്മാന് ഖാനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്ന് അരിഫ് വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാസര്‍കോട്ടുകാരെ കര്‍ണാടകയില്‍ വടിവാള്‍ വീശി കൊള്ളയടിക്കാന്‍ ശ്രമം
Keywords: Maharashtra: Salman Khan booked for hurting religious sentiments, Muslim, Complaint, Case, Police, Mumbai, Allegation, Threat, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.