സല്‍മാനും ഷാരൂഖും തമ്മിലുള്ള പോര് അവസാനിക്കുന്നു: സഹോദരിയുടെ വിവാഹത്തിന് ഷാരൂഖിന് ക്ഷണം

 


മുംബൈ: (www.kvartha.com 08.11.2014) ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന പോരിന് വിരാമം. ഇവര്‍ തമ്മിലുള്ള പോര് ബോളിവുഡില്‍ ഒരു കാലത്ത് വന്‍ ചര്‍ച്ചയായിരുന്നു.

അടുത്തിടെ സല്‍മാനും ഷാരൂഖും പല ചടങ്ങുകളിലും പിണക്കം മറന്ന് ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഷാരൂഖിന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ പ്രമോഷന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ നടത്തിയിരുന്നു.

ഇപ്പോള്‍ സല്‍മാന്‍ സഹോദരി അര്‍പിത ഖാന്റെ വിവാഹത്തിനും ഷാരൂഖിനേയും കുടുംബത്തേയും ക്ഷണിച്ചിരിക്കയാണ്. നവംബര്‍ 21നാണ് സഹോദരി അര്‍പിതാ ഖാനും കാമുകന്‍ ആയുഷ് ശര്‍മയും തമ്മിലുള്ള വിവാഹം.

ഹൈദരാബാദില്‍ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബോളിവുഡ്  താരങ്ങളെല്ലാം എത്തുമെന്നാണ് റിപോര്‍ട്ട്. കുറച്ചുകാലമായി സല്‍മാനുമായി ബന്ധമില്ലാതിരുന്ന ബച്ചന്‍ കുടുംബത്തേയും  പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സല്‍മാന്‍ ക്ഷണിച്ചിട്ടുണ്ട്.
സല്‍മാനും ഷാരൂഖും തമ്മിലുള്ള പോര് അവസാനിക്കുന്നു: സഹോദരിയുടെ വിവാഹത്തിന് ഷാരൂഖിന് ക്ഷണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജീവനക്കാര്‍ പള്ളിയില്‍ പോയ സമയത്ത് കോഴിക്കടയില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നു
Keywords:  Salman Khan invites Shah Rukh Khan to his sister’s wedding reception, Mumbai, Bollywood, Hyderabad, Prime Minister, Narendra Modi, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia