Salman Khan| അച്ഛനാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍; പക്ഷെ തടസമാകുന്നത്...
Apr 30, 2023, 17:19 IST
മുംബൈ: (www.kvartha.com) കുട്ടികളോടുള്ള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വാത്സല്യം പ്രേക്ഷകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ചയാകാറുണ്ട്. സഹോദരങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോടോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ അച്ഛനാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്‍ഡ്യ ടിവിയുടെ ആപ് കി അദാലത് എന്ന ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇന്‍ഡ്യന്‍ നിയമമനുസരിച്ച് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധ്യമല്ല. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്- എന്നും സല്‍മാന്‍ പറഞ്ഞു.
കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. അവരെ സംബന്ധിച്ച് അമ്മയുടെ സാന്നിധ്യം വളരെ നല്ലതാണ്. പക്ഷേ ഞങ്ങളുടെ വീട്ടില്‍ ഒരുപാട് അമ്മമാരുണ്ട്. കൂടാതെ അവരെ സ്‌നേഹിക്കാനും ലാളിക്കാനും ഒരു ജില്ല മുഴുവനുമുണ്ട്- സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം.
ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ശെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഈദ് റിലീസായി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
എന്നാല്‍ ഇപ്പോള്‍ അച്ഛനാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്‍ഡ്യ ടിവിയുടെ ആപ് കി അദാലത് എന്ന ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇന്‍ഡ്യന്‍ നിയമമനുസരിച്ച് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധ്യമല്ല. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്- എന്നും സല്‍മാന്‍ പറഞ്ഞു.
ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ശെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഈദ് റിലീസായി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
Keywords: Salman Khan says he wanted to be a father but can’t, because of ‘Indian law’: ‘I am very fond of kids…’, Mumbai, News, Bollywood, Actor, Salman Khan, Children, Interview, Mother, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.