Robbery | ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ ഇവരുടെ വീട്ടിലെ ജോലിക്കാരന്‍ സന്ദീപ് ഹെഗ്ഡേയാണ് പിടിയിലായത്. മുംബൈയിലെ ഖര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തു. മുംബൈ വിലെ പാര്‍ലേ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ താമസക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് അര്‍പിതയുടെ വീട്ടില്‍ കവര്‍ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേകപ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വൈകിട്ടോടെ തന്നെ പ്രതി പിടിയിലായി. അര്‍പിതയുടെ വീട്ടില്‍ ഹൗസ് കീപറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്. ഇയാള്‍ ഉള്‍പെടെ 12 പേര്‍ കഴിഞ്ഞ നാലുമാസമായി അര്‍പിതയുടെ വീട്ടില്‍ ജോലി ചെയ്തുവരുന്നുണ്ട്.

സീനിയര്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കവര്‍ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തത്. മോഷണത്തിന് ശേഷം സന്ദീപ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 381 പ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

നടന്‍ ആയുഷ് ശര്‍മയാണ് അര്‍പിതയുടെ ഭര്‍ത്താവ്. ആയത്, ആഹില്‍ എന്നിവരാണ് മക്കള്‍.

Robbery | ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍


Keywords: Salman Khan’s sister Arpita gets robbed, diamond earrings worth Rs 5 lakh found with domestic help, Mumbai, News, Robbery, Arrested, Police, Probe, Custody, Complaint, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia