Centre to SC | 'സ്വവർഗവിവാഹം രാജ്യത്തിന്റെ സാമൂഹിക ധാർമികതയ്ക്ക് നിരക്കാത്ത നഗര വരേണ്യ വർഗ സങ്കൽപം'; ഹർജികൾ തള്ളണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

 


ന്യൂഡെൽഹി: (www.kvartha.com) സ്വവർഗവിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സ്വവർഗവിവാഹം രാജ്യത്തിന്റെ സാമൂഹിക ധാർമ്മികതയ്ക്ക് നിരക്കാത്ത നഗര വരേണ്യ വർഗ്ഗത്തിന്റെ സങ്കൽപ്പമാണെന്ന് കേന്ദ്രം പറഞ്ഞു.

Centre to SC | 'സ്വവർഗവിവാഹം രാജ്യത്തിന്റെ സാമൂഹിക ധാർമികതയ്ക്ക് നിരക്കാത്ത നഗര വരേണ്യ വർഗ സങ്കൽപം'; ഹർജികൾ തള്ളണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകർക്കുന്ന പുതിയ സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിക്കാൻ സുപ്രിം കോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളിൽ നിയമ നിർമാണം കോടതി വഴി നടത്താൻ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്. ഹർജികൾ പരിഗണിയ്ക്കപ്പെട്ടാൽ നിയമനിർമാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

സ്വവർഗവിവാഹം സംബന്ധിച്ച ഹർജികൾ പരിഗണിക്കാനായി കഴിഞ്ഞദിവസം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. എപ്രിൽ 18-ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഹർജികൾ പരിഗണിക്കും. 2023 മാർച്ച് 13-നാണ് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്. വാദം കേൾക്കുന്നതിന് മുമ്പാണ് ഇപ്പോൾ പ്രാഥമിക എതിർപ്പുകൾ ഉന്നയിച്ചുകൊണ്ട് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഹർജി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്രം പറയുന്നു. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നതല്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹേമ കോലി, പിഎസ് നരസിംഹവും ഉൾപ്പെടുന്നു. കേസിന്റെ വാദം കേൾക്കുന്നതിന്റെ തത്സമയ സംപ്രേക്ഷണവും നടത്തും.

Keywords: Delhi-News, National, National-News, News, Central Government, Supreme Court, Chief Justice DY Chandrachud, Same-gender marriage,  Same-gender marriage an urban elitist concept: Centre.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia