കോവിഡ് മഹാമാരിയിൽ ഇൻഡ്യയ്ക്ക് സഹായം പ്രഖ്യാപിച്ച് സാംസംഗും വിവോയും
May 5, 2021, 13:22 IST
ന്യൂഡെൽഹി: (www.kvartha.com 05.05.2021) കോവിഡ് മഹാമാരി വ്യാപനം രൂക്ഷമായ ഇൻഡ്യയ്ക്ക് ഇലക്ട്രോണിക് ഭീമന്മാരായ സാംസംഗും വിവോയും സഹായം പ്രഖ്യാപിച്ചു. ഇൻഡ്യയെ സഹായിക്കാന്‍ 37 കോടി സാംസംഗും 10 കോടി വിവോയും നൽകുമെന്നാണ് പ്രഖ്യാപനം. 22 കോടിയോളം രൂപ ഉത്തര്‍പ്രദേശിനും തമിഴ്നാടിനും സഹായമായി നല്‍കും. ബാക്കിയുള്ള പണം ഓക്സിജന്‍ സിലിൻഡറുകളും കോണ്‍സെന്‍ട്രേറ്ററുകളും എല്‍ഡിഎസ് സിറിഞ്ചുകളും വാങ്ങാനായി നല്‍കുമെന്നാണ് സാംസംഗിന്റെ പ്രഖ്യാപനം.
വാക്സിന് പാഴാകാതെ ഉപയോഗിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് എല്‍ഡിഎസ് സിറിഞ്ചുകള്‍. മറ്റ് സിറിഞ്ചുകള്‍ ഉപയോഗിച്ച് വാക്സിന് കുത്തിവച്ച ശേഷവും അല്പം വാക്സിന് സിറിഞ്ചില്‍ ശേഷിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ രാജ്യത്തെ സാംസംഗ് സ്ഥാപനങ്ങളിലെ 50000 ജീവനക്കാരുടെ വാക്സിന് ചെലവും വഹിക്കുമെന്നും സാംസംഗ് വ്യക്തമാക്കി.

Keywords: News, India, National, COVID-19, Corona, Top-Headlines, Samsung, Vivo pledge Rs 37 crore and Rs 10 crore respectively to fight Covid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.