Gift Box | ചന്ദനത്തടിയില്‍ തീര്‍ത്ത സിത്താറും പോച്ചംപള്ളി സില്‍ക് സാരിയും പാരിതോഷികങ്ങള്‍; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്കും ഭാര്യയ്ക്കും സ്‌നേഹസമ്മാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
Jul 15, 2023, 17:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി പാരിസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയ സമ്മാനങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. ഇന്‍ഡ്യയുടെ പരമ്പരാഗത തനിമ ഉളവാക്കുന്ന പാരിതോഷികങ്ങളാണ് പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്കും ഭാര്യ ബ്രിജറ്റ് മാക്രോയ്ക്കും സമ്മാനിച്ചത്.
ചന്ദനത്തടിയില്‍ തീര്‍ത്ത സിത്താറാണ് മാക്രോയ്ക്ക് പ്രധാനമന്ത്രി സ്‌നേഹസമ്മാനമായി നല്‍കിയതെങ്കില്‍, ഭാര്യ ബ്രിജറ്റ് മാക്രോയ്ക്ക് പോച്ചംപള്ളി സില്‍ക് ഇകത് സാരിയാണ് നല്‍കിയത്. സിത്താറില്‍ സരസ്വതി ദേവിയുടെയും ഗണപതിയുടെയും മയിലിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയിലാണ് ബ്രിജറ്റ് മാക്രോയ്ക്ക് സമ്മാനമായി നല്‍കിയ സാരി ഉണ്ടായിരുന്നത്.
രാജസ്താനില്‍നിന്നുള്ള മാര്‍ബിളും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിച്ച വിലപിടിപ്പുള്ള കല്ലുകളും കൊണ്ട് അലങ്കരിച്ച മനോഹരമായ ഫലകമാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന് നല്‍കിയത്. കശ്മീരി സില്‍ക് കാര്‍പറ്റാണ് ഫ്രഞ്ച് നാഷനല്‍ അസംബ്ലി പ്രസിഡന്റ് യെല്‍ ബാരുണ്‍ പിവെറ്റിന് നല്‍കിയത്. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാള്‍ഡ് ലാചറിന് ചന്ദനത്തടിയില്‍ തീര്‍ത്ത ആനയുടെ രൂപവും സമ്മാനമായി നല്‍കി.
Prime Minister Narendra Modi gifts Sandalwood Sitar to French President Emmanuel Macron.
— All India Radio News (@airnewsalerts) July 14, 2023
The unique replica of the musical instrument Sitar is made of pure sandalwood. The art of sandalwood carving is an exquisite and ancient craft that has been practised in Southern India for… pic.twitter.com/xNH9NH5qQL
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.