S C Verdict | സന്ദേശ്ഖാലി കേസിൽ മമതയ്ക്ക് ആശ്വാസം; ബംഗാൾ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പാർലമെൻ്ററി സമിതിയുടെ അന്വേഷണം സുപ്രീം കോടതി വിലക്കി
Feb 19, 2024, 13:47 IST
ന്യൂഡെൽഹി: (KVARTHA) സന്ദേശ്ഖാലിയിലെ ഗ്രാമീണർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ പശ്ചിമ ബംഗാൾ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പാർലമെൻ്റ് സമിതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്‌സഭാ സെക്രട്ടേറിയറ്റിനും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത് മജുംദാറിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, പൊലീസ് സ്റ്റേഷൻ ഇൻചാർജ് എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ പാർലമെൻ്റിൻ്റെ പ്രത്യേകാവകാശ സമിതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ച ബിജെപി എംപിമാരുമൊത്ത് സ്ഥലം സന്ദർശിക്കുന്നതിനിടെ ബാലുർഘട്ട് എംപി കൂടിയായ മജുംദാറിനോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ബിജെപി എംപി ലോക്‌സഭയിലെ പ്രിവിലേജസ് കമ്മിറ്റിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് കമ്മിറ്റി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയേയും മമത സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഇതാണ് കേസ്
തൃണമൂൽ നേതാവും പ്രാദേശിക ശക്തനുമായ ഷെയ്ഖ് സഹജനുമായി ബന്ധപ്പെട്ട കേസാണിത്. തൃണമൂല്‍ നേതാക്കള്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ച് സന്ദേശ്ഖാലിയില്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. സംഭവത്തിൽ രണ്ട് സഹായികളായ ഉത്തം സർദാറും ഷിബു പ്രസാദ് ഹസ്രയും അറസ്റ്റിലായെങ്കിലും ഷെയ്ഖ് സഹജൻ ഇപ്പോഴും ഒളിവിലാണ്. തങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ത്രീകൾ തന്നോട് പറഞ്ഞതായി സന്ദേശ്ഖാലി സന്ദർശിച്ച ഗവർണർ സിവി ആനന്ദ് ബോസ് പറഞ്ഞിരുന്നു.
ഇതിനിടയിൽ കഴിഞ്ഞയാഴ്ച സന്ദേശ്ഖാലി സന്ദർശിച്ച ദേശീയ പട്ടികജാതി കമ്മീഷൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ സന്ദേശ്ഖാലിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം. സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ പോലും പരാതിയുമായി എത്തിയിരുന്നില്ലെന്നും ഒടുവില്‍ സ്വമേധയാ കേസെടുക്കാന്‍ പൊലീസിനോട് താന്‍ ഉത്തരവിടുകയായിരുന്നുവെന്നും മമത പറഞ്ഞു.
< !- START disable copy paste -->

Keywords: Sandeshkhali case, SC Verdict, Bengal officers, National, Politics, New Delhi, Case, West Bengal, Parliament, Supreme Court, Stay, Lok Sabha, BJP, Police, MP, Trinamool, Sandeshkhali case: SC halts parliamentary panel proceedings involving top Bengal officers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.