Sandhya Devanathan | മെറ്റയെ നയിക്കാന്‍ ഇന്‍ഡ്യയില്‍ വനിതാ മേധാവി; തലപ്പത്തെത്തിയത് 22 വര്‍ഷത്തെ സേവനപരിചയമുള്ള സന്ധ്യ ദേവനാഥന്
Nov 17, 2022, 19:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഫേസ്ബുകിന്റെ മാതൃ കംപനിയായ മെറ്റയ്ക്ക് ഇന്‍ഡ്യയില്‍ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് മെറ്റയുടെ തലപ്പത്തെത്തിയത്. 2000ല്‍ ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നു മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി എന്നിവയിലായി 22 വര്‍ഷത്തെ സേവനപരിചയമുണ്ട്.
2016ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ, സിംഗപ്പൂര്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ മെറ്റയുടെ വളര്‍ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇ-കൊമേഴ്സ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ചുക്കാന്‍പിടിച്ചു.
2020ല്‍, ആഗോളതലത്തില്‍ മെറ്റയുടെ ഏറ്റവും വലിയ ലംബങ്ങളിലൊന്നായ ഏഷ്യ-പസഫിക് (APAC) മേഖലയില്‍ കംപനിയുടെ ഗെയിമിംഗ് ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സന്ധ്യ ദേവനാഥന് ഉണ്ടായിരുന്നു. പെപര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗ്ലോബല്‍ ബോര്‍ഡിലും അവര്‍ സേവനമനുഷ്ഠിക്കുന്നതായി അവരുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നു.
ഈ മാസമാദ്യമാണ് മെറ്റയുടെ ഇന്‍ഡ്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ചത്. ഇതിനു പിന്നാലെ വാട്സ് ആപ് ഇന്‍ഡ്യ മേധാവി അഭിജിത് ബോസും, മെറ്റ (Facebook) ഇന്‍ഡ്യ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാളും രാജിവച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് തമ്മില്‍ പരസ്പര ബന്ധമില്ലെന്നാണ് കംപനി വൃത്തങ്ങളുടെ വിശദീകരണം. ഫേസ്ബുക് കഴിഞ്ഞ ദിവസം നടത്തിയ പിരിച്ചുവിടലുമായും ഇതിനു ബന്ധമില്ല.
Keywords: Sandhya Devanathan Is Meta's New India Head, New Delhi, News, University, Facebook Post, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.