പരോള്‍ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും സഞ്ജയ് ദത്ത്

 


മുംബൈ: പരോള്‍ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ബോളീവുഡ് താരവും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ സഞ്ജയ് ദത്ത് വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച് താരം അധികൃതരെ സമീപിച്ചതായാണ് മാധ്യമ റിപോര്‍ട്ടുകള്‍. 2013 ഡിസംബര്‍ 21നാണ് പൂനെ ഏര്‍വാഡ ജയിലില്‍ നിന്നും സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്. ഒരു മാസത്തെ പരോളായിരുന്നു അനുവദിച്ചത്. ഭാര്യ മാന്യത രോഗബാധിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ദത്ത് പരോളിന് അപേക്ഷിച്ചത്.

ജനുവരി 21ന് അവസാനിക്കേണ്ട പരോള്‍ മാന്യതയുടെ ശസ്ത്രക്രിയയെതുടര്‍ന്ന് ഒരു മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചുനല്‍കി. എന്നാലിപ്പോള്‍ പരോള്‍ വീണ്ടും ഒരുമാസത്തേയ്ക്ക് കൂടി നീട്ടി നല്‍കണമെന്നാണ് സഞ്ജയ് ദത്തിന്റെ ആവശ്യം.

പരോള്‍ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും സഞ്ജയ് ദത്ത്രോഗബാധിതയായ തന്റെ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നീട്ടിനല്‍കണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ദത്ത് പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ടത് ശരിയാണെന്ന് ബാന്ദ്ര പോലീസ് അറിയിച്ചു.

SUMMARY: Mumbai: Actor Sanjay Dutt is looking to extend his parole by a month more owing to his wife Manyata Dutt`s illness, a leading tabloid reported.

Keywords: Sanjay Dutt, Sanjay Dutt parole, Parole, Mumbai Blasts, Manyata Dutt, Aparna Mudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia