ശാരദ ചിട്ടി തട്ടിപ്പ് കേസ്: ബംഗാള്‍ മന്ത്രിക്ക് സമന്‍സ്

 


കൊല്‍ക്കത്ത: (www.kvartha.com 19.11.2014) ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മന്ത്രിക്ക് സി.ബി.ഐയുടെ സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഗതാഗത മന്ത്രി മദന്‍ മിത്രയ്ക്ക് സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗം സമന്‍സ് അയച്ചിരിക്കുന്നത്. ഈയാഴ്ച തന്നെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. ശാരദാ ചിട്ടിക്കേസില്‍ ആദ്യമായാണ് ഒരു ബംഗാള്‍ മന്ത്രിക്ക് സി.ബി.ഐ സമന്‍സ് അയക്കുന്നത്.

ചിട്ടിയില്‍ പണമടച്ച ലക്ഷക്കണക്കിനാളുകളുടെ പണം അപഹരിച്ചതിനെ തുടര്‍ന്ന് ചിട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ജയിലില്‍ വെച്ച് കുനാല്‍ ഘോഷ് ആത്മഹത്യക്കു ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍വെച്ച് ഉറക്ക ഗുളിക കഴിച്ചാണ്   ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്ന കേസില്‍  ചോദ്യം ചെയ്യാനാണ് ബംഗാള്‍ മുഖ്യമന്ത്രിക്ക് സി ബി ഐ സമന്‍സ് അയച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നത്. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടമായതോടെ ബംഗാളിലും അസമിലും ജനങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചില നിക്ഷേപകര്‍ ജീവനൊടുക്കുകയും ചെയ്തിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസ്: ബംഗാള്‍ മന്ത്രിക്ക് സമന്‍സ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

Keywords:  Saradha Case: CBI Summons Bengal Minister Madan Mitra, Kolkata, Crime Branch, Suicide, Jail, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia