മുംബൈ: (www.kvartha.com 14.11.2014) ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ എംപി കുനാല്‍ ഘോഷ് ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊല്‍ക്കത്തയിലെ ജയിലില്‍ കഴിയുന്ന ഘോഷ് 58 ഉറക്ക ഗുളികകള്‍ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുനാല്‍ ഘോഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ശാരദ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗം മേധാവിയായ കുനാല്‍ ഘോഷ് 2013 നവംബറിലാണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഘോഷ് വ്യാഴാഴ്ച രാത്രിയോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഘോഷ് ഭീഷണി മുഴക്കിയിരുന്നു.
ശാരദ ഗ്രൂപ്പിന്റെ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഘോഷ് ആയിരുന്നു. പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരില്‍ നിന്ന് കോടികളാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നത്. കമ്പനിയെ വിശ്വസിച്ച് നല്‍കിയ സമ്പാദ്യം നഷ്ടമായതോടെ ബംഗാളിലും അസാമിലും ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. ചില നിക്ഷേപകര്‍ ജീവനൊടുക്കുകയും ചെയ്തു. ഇത്തുടര്‍ന്നാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്.

Keywords: Saradha scam: Suspended Trinamool MP Kunal Ghosh attempts suicide in jail, hospitalized, Mumbai, Court, Threatened, Treatment, West Bengal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.