കുടുംബത്തോടടുക്കാന് ശശികല ജയലളിതയെ അനുവദിച്ചിരുന്നില്ലെന്ന് സഹോദരിപുത്രി അമൃത
Dec 10, 2016, 17:08 IST
ചെന്നൈ: (www.kvartha.com 10.12.2016) അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒരിക്കലും അവരുടെ കുടുംബത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. വളരെ രഹസ്യമായാണ് ജയലളിത അവരുടെ കുടുംബ ബന്ധങ്ങളെ സൂക്ഷിച്ചിരുന്നത്. എപ്പോഴും തോഴിയായ ശശികല നടരാജനായിരുന്നു ജയക്കൊപ്പമുണ്ടായിരുന്നത്.
ജയയുടെ മരണത്തോടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും പാര്‍ട്ടിയും സര്‍ക്കാരും ശശികല സ്വന്തമാക്കി കഴിഞ്ഞു. ഇത് വന്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയിലാണ് ജയയുടെ ഇളയ സഹോദരിയുടെ മകള്‍ അമൃത ശശികലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
ബാംഗ്ലൂരിലെ കെങേരിയിലാണ് അമൃത താമസിക്കുന്നത്. ജയലളിതയുടെ ആസ്തികള്‍ സര്‍ക്കാരിന് കൈമാറണമെന്ന് അമൃത ആവശ്യപ്പെട്ടു. ശശികലയ്ക്ക് സ്വത്തില്‍ അവകാശമില്ലെന്നും അവര്‍ പറഞ്ഞു. ജയയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അവ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുമെന്നും അവര്‍ പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കിടന്നിരുന്ന ജയലളിതയെ കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും അമൃത ആരോപിച്ചു. മൂന്ന് തവണ ജയയെ കാണാന്‍ അവര്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ജയലളിത അവിടെ ഇല്ലെന്നും മറ്റേതോ ആശുപത്രിയിലാണ് ജയ ചികില്‍സയില്‍ കഴിയുന്നതെന്നും പറഞ്ഞ് പോലീസ് അവരെ മടക്കി അയക്കുകയായിരുന്നു.
SUMMARY: The late chief minister of Tamil Nadu, J Jayalalithaa never spoke about her family. She was in fact very secretive about who was family. The only one seen by her side everywhere was Sasikala Natarajan who as of today allegedly has all the power in her hands whether it is the party or the government.
Keywords: National, J Jayalalitha, Tamilnadu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.