ജസ്റ്റിസ് സദാശിവം ഔദ്യോഗിക പദവിയില്‍ നിന്നും ശനിയാഴ്ച വിരമിക്കുന്നു

 


ഡെല്‍ഹി:    (www.kvartha.com 26.04.2014) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം ശനിയാഴ്ച ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കും. 2007 ല്‍  സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് സദാശിവം കഴിഞ്ഞ ജുലൈയില്‍ ഇന്ത്യയുടെ 40ാമത് ചീഫ് ജസ്റ്റീസായി ചുമതലയേറ്റു.

ശനിയാഴ്ച പദവിയില്‍ നിന്നും ഒഴിയുകയാണെങ്കിലും വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് എന്നനിലയില്‍ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. സദാശിവത്തിന്റെ ഒഴിവിലേക്ക് ജസ്റ്റിസ് ആര്‍ എം ലോധ 41 ാമത് ചീഫ് ജസ്റ്റിസായി ഞായറാഴ്ച  രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

സ്ഥാനമൊഴിയുന്ന ജസ്റ്റിസിന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോടതി പരിസരത്ത് യാത്രയയപ്പുനല്‍കി.  കഴിഞ്ഞ ഒന്‍പതുമാസത്തെ പദവി ഉപയോഗിച്ച് പല നിര്‍ണായക വിധികളും നടത്തി സദാശിവം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ശിക്ഷയിളവിനായി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടും അവയ്ക്ക് തീര്‍പുണ്ടാക്കാന്‍ കാലതാമസമുണ്ടാവുകയാണെങ്കില്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത് സദാശിവമായിരുന്നു.

തെരഞ്ഞെടുപ്പില്‍ നിഷേധവോട്ടിന് വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' സൗകര്യമൊരുക്കാന്‍ നിര്‍ദേശിച്ചതും സദാശിവമാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് അവസാനമായി കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നല്‍കുകയും വധശിക്ഷയില്‍ ഇളവ് ലഭിച്ചവരുടെ മോചനം സംബന്ധിച്ചുള്ള തീരുമാനം ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തത് സദാശിവമായിരുന്നു.

 തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയില്‍ കൊടുത്തിരിക്കുന്ന എല്ലാ കോളവും പൂരിപ്പിക്കണമെന്ന ഉത്തരവിന്റെ ഫലമായാണ്  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ  നരേന്ദ്രമോഡിക്ക് താന്‍ യശോദാബെന്നിനെ  വിവാഹം കഴിച്ചിരുന്നുവെന്ന് സമ്മതിക്കേണ്ടി വന്നത്.
ജസ്റ്റിസ് സദാശിവം ഔദ്യോഗിക പദവിയില്‍ നിന്നും ശനിയാഴ്ച വിരമിക്കുന്നു
ദത്തെടുക്കുമ്പോള്‍ സമുദായം നോക്കേണ്ട കാര്യമില്ലെന്നും ഏതുസമുദായത്തില്‍ നിന്നുള്ളവര്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നുള്ള ഉത്തരവും നടപ്പാക്കി. ജുഡീഷ്യറിയിലുള്ളവര്‍ക്കെല്ലാം ഒരു റാങ്കിന് ഒരു പെന്‍ഷന്‍ എന്ന നയവും സദാശിവം നടപ്പാക്കിയതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  New Delhi, Supreme Court of India, Justice, Execution, Jail, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia