എസ് ബി ഐയില്‍ കഴിഞ്ഞ എട്ട് ദിവസത്തെ നിക്ഷേപം 1.26 ലക്ഷം കോടി രൂപ

 


ന്യൂഡല്‍ഹി: (www.kvartha.com 19.11.2016) ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐയില്‍ കഴിഞ്ഞ എട്ട് ദിവസം കൊണ്ടുണ്ടായ നിക്ഷേപം 1.26 ലക്ഷം കോടി രൂപ. നവംബര്‍ 10 മുതല്‍ 17 വരെയുള്ള കണക്കാണിത്.

സ്ഥിര നിക്ഷേപങ്ങളിലാണ് നോട്ട് പിന്‍ വലിക്കലിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ എസ് ബി ഐ കുറച്ചിരുന്നു.

ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും താഴുമെന്ന് എസ്ബിഐ ഡയറക്ടര്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.

സ്ഥിര നിക്ഷേപങ്ങളില്‍ വിവിധ കാലാവധികള്‍ക്കുള്ള പലിശ 0.15ശതമാനംവരെയാണ് കുറവുവരുത്തിയത്.

എസ് ബി ഐയില്‍ കഴിഞ്ഞ എട്ട് ദിവസത്തെ നിക്ഷേപം 1.26 ലക്ഷം കോടി രൂപ

SUMMARY: Cash deposits at banks are swelling up in the wake of demonetisation of currency notes. For India's largest bank, State Bank of India, it has meant Rs. 1.26 lakh crore in cash deposits in just eight days, from November 10 to November 17.

Keywords: National, SBI, Demonetisation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia