ബാ​ങ്കു​ക​ളി​ല്‍ നി​ന്നും 400 കോ​ടിയിലേറെ രൂപ വായ്പയെടുത്ത സം​ഘം രാ​ജ്യം വി​ട്ട​താ​യി പ​രാ​തി, എസ് ബി ഐയുടെ പരാതിയിൽ സിബിഐ കേസെടുത്തു

 


ന്യൂഡെൽഹി: (www.kvartha.com 09.05.2020) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി പൊതുമേഖലാ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും 400 കോ​ടി​യി​ല​ധി​കം രൂ​പ വാ​യ്പ​യെ​ടു​ത്ത സം​ഘം രാ​ജ്യം വി​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. ഡെൽഹി ആസ്ഥാനമായുള്ള ബ​സ്മ​തി അ​രി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാം​ദേ​വ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​ക​ളെ​യാ​ണ് 2016 മു​ത​ല്‍ കാ​ണാ​താ​യി​രി​ക്കു​ന്നത്. എ​സ്ബി​ഐ​യി​ല്‍ നി​ന്നും 173.11 കോ​ടി, കാ​ന​റ ബാ​ങ്കി​ല്‍ നി​ന്നും 76.09 കോ​ടി, യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും 64.31 കോ​ടി, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ന്നും 51.31 കോ​ടി, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും 36.91 കോ​ടി, ഐ​ഡി​ബി​ഐ ബാ​ങ്കി​ല്‍ നി​ന്നും 12.27 കോ​ടി എന്നിങ്ങനെയാണ് ഇ​വ​ര്‍ വാ​യ്പ​യെ​ടു​ത്ത​ത്. 2016ല്‍ ​കമ്പനിയെ നി​ഷ്‌​ക്രി​യ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു. നാ​ലു വ​ര്‍​ഷ​തിനുശേഷം ഫെ​ബ്രു​വ​രി 25ന് ​എ​സ്ബി​ഐ പ​രാ​തി ന​ല്‍​കി. തുടർന്ന് രണ്ടാഴ്ചമുമ്പ് സി​ബി​ഐ കേ​സ് ഫ​യ​ല്‍ ചെ​യ്തു.


ബാ​ങ്കു​ക​ളി​ല്‍ നി​ന്നും 400 കോ​ടിയിലേറെ രൂപ വായ്പയെടുത്ത സം​ഘം രാ​ജ്യം വി​ട്ട​താ​യി പ​രാ​തി, എസ് ബി ഐയുടെ പരാതിയിൽ സിബിഐ കേസെടുത്തു

കമ്പനി ഉടമകളായ ന​രേ​ഷ് കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, സം​ഗീ​ത, പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ വി​ശ്വാ​സ വ​ഞ്ച​ന, ക​ള്ള ഒ​പ്പി​ട​ല്‍, അ​ഴി​മ​തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. ലി​ക്വി​ഡി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം കമ്പനി അ​ക്കൗ​ണ്ട് 27-01-2016ല്‍ ​നി​ഷ്‌​ക്രി​യ  173.11 കോ​ടി രൂ​പ കു​ടി​ശി​ക​യുമുണ്ട്. 2016ല്‍ ​ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി കൃ​ത്രി​മ ബാ​ല​ന്‍​സ് ഷീ​റ്റു​ണ്ടാ​ക്കി​യ​താ​യും ബാ​ങ്ക് ഫ​ണ്ടു​ക​ളു​ടെ ചി​ല​വി​ല്‍ പ്ലാ​ന്‍റും മ​റ്റു യ​ന്ത്ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി നീ​ക്കം ചെ​യ്ത​താ​യും ക​ണ്ടെ​ത്തി. അ​ക്കൗ​ണ്ട് നി​ഷ്‌​ക്രി​യ ആസ്തിയാക്കി മാറ്റിയശേഷം 2016 ഓ​ഗ​സ്റ്റ്, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ എ​സ്ബി​ഐ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഇവര്‍ രാജ്യം വിട്ടതായും എ​സ്ബി​ഐ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Summary: SBI has filed a complaint with CBI alleging that the company, which had borrowed more than Rs 400 crore left country
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia