SBI | എസ്ബിഐ ഉപഭോക്താവാണോ? ബാങ്കിന്റെ പുതിയ സേവനങ്ങള്‍ അറിയാം; ഇടപാടുകള്‍ പരിശോധിക്കാം, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാം
Nov 5, 2022, 15:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഉപഭോക്താക്കള്‍ക്കായി പുതിയതും എളുപ്പത്തിലുള്ളതുമായ ടോള്‍ ഫ്രീ നമ്പറുകള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഓര്‍മിക്കാന്‍ എളുപ്പമാകുന്ന രീതിയിലാണ് ഈ ടോള്‍ ഫ്രീ നമ്പറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 1800 1234 അല്ലെങ്കില്‍ 1800 2100 എന്ന നമ്പറില്‍ ഉപഭോക്തൃ സേവന വിഭാഗത്തിലേക്ക് (SBI Contact Centre) വിളിക്കാം. ബാങ്കിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും ആശങ്കകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ എസ്ബിഐയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവന ടീമില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും.
എസ്ബിഐ കോണ്‍ടാക്റ്റ് സെന്റര്‍ വഴിയുള്ള സേവനങ്ങള്‍:
എസ്ബിഐ കോണ്‍ടാക്റ്റ് സെന്റര്‍ വഴി അകൗണ്ട് ബാലന്‍സ്, നിങ്ങള്‍ നടത്തിയ അവസാന അഞ്ച് ഇടപാടുകള്‍, സ്റ്റേറ്റ് മെന്റ് എന്നിവ പരിശോധിക്കാം. നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക് ചെയ്യാനും കഴിയും. ചെക് ബുകുകള്‍ അയയ്ക്കുന്നതിനെ കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ഉപഭോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. കൂടാതെ, ടിഡിഎസ്, ഡെപോസിറ്റ് പലിശ സര്‍ടിഫികറ്റ് വിവരങ്ങള്‍ എന്നിവ ലഭ്യമാണ്.
എസ്എംഎസ് സേവനങ്ങള്‍:
എസ്എംഎസ് വഴി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അതിനും അവസരമുണ്ട്. അതിനായി ഇങ്ങനെ ടൈപ് ചെയ്ത് ഈ നമ്പറുകളിലേക്ക് എസ്എംഎസ് അയക്കുക.
8008202020: UNHAPPY (പരാതി ഫയല്‍ ചെയ്യാന്‍)
9223766666: BAL (നിങ്ങളുടെ ബാലന്‍സ് പരിശോധിക്കാന്‍)
9223866666: MSTMT (മിനി സ്റ്റേറ്റ്‌മെന്റിനായി)
567676: BLOCK (നിങ്ങളുടെ എടിഎം കാര്‍ഡ് തടയാന്‍)
567676: PIN (പുതിയ എടിഎം പിന്‍ ജനറേറ്റുചെയ്യുന്നതിന്).
മിസ്ഡ് കോള്‍ വഴി:
ബാലന്‍സ് അറിയാന്‍, സ്റ്റേറ്റ്‌മെന്റ്, ചെക് ബുക്ക് അപേക്ഷ തുടങ്ങിയവയ്ക്കായി എസ്ബിഐ ക്വിക് സേവനം ഉപയോഗിക്കാം. അകൗണ്ട് ഉടമ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണം. ഇതിനായി SMS REG Account number എന്ന് ടൈപ് ചെയ്ത് 09223488888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ സേവനത്തിലൂടെ പ്രയോജനപ്പെടുത്താവുന്ന ചില സേവനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
09223766666: ബാലന്‍സ് അറിയാന്‍
09223866666: മിനി സ്റ്റേറ്റ്‌മെന്റ്
09223566666: ചെക് ബുക് അപേക്ഷ.

Keywords: Latest-News, National, Top-Headlines, SBI, Bank, Banking, New Delhi, Phone Call, Missed Call, Message, SMS, SBI Contact Centre, State Bank of India, SBI introduces new services for their customers: Check details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.