പ്രതിഷേധം ഫലം കണ്ടു; ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പെടുത്തിയ വിവാദ തീരുമാനം തത്കാലത്തേക്ക് പിന്‍വലിച്ച് എസ്ബിഐ
Jan 29, 2022, 17:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.01.2022) പല കോണികളില്‍ നിന്നും എതിര്‍പുകള്‍ ഉയര്‍ന്നതോടെ വിവാദ തീരുമാനം പിന്‍വലിച്ച് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ). ഗര്‍ഭിണികള്‍ക്ക് നിയമന വിലക്കേര്‍പെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ക്ക് അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ നിയമനത്തില്‍ താല്‍കാലിക അയോഗ്യത നല്‍കുന്നതായിരുന്നു എസ്ബിഐയുടെ പുതിയ സര്‍കുലര്‍.
സംവത്തില്‍ സര്‍കുലറിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജനസംഘടനകള്‍ രംഗത്തെയിരുന്നു. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സര്‍കുലര്‍ അപരിഷ്‌കൃതമാണെന്നുമാണ് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചത്.
എസ്ബിഐ തീരുമാനത്തിനെതിരെ ഡെല്‍ഹി വനിതാ കമീഷും രംഗത്തെത്തിയിരുന്നു. സര്‍കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു.
ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്ബിഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.