SC Verdict | കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സമയം പാഴാക്കാതെ നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി.നഷ്ടപരിഹാരം നല്‍കാത്തതും കൂടാതെ, അവരുടെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപേക്ഷകന് പരാതിയുണ്ടെങ്കില്‍, അവര്‍ക്ക് ബന്ധപ്പെട്ട പരാതി പരിഹാര സമിതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന്റെ അപേക്ഷ നാലാഴ്ചക്കകം തീര്‍പ്പാക്കാനും പരാതി പരിഹാര സമിതിക്ക് നിര്‍ദേശം നല്‍കി.
    
SC Verdict | കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

സംസ്ഥാന ദുരന്ത നിവാരണ സേനയില്‍ (എസ്ഡിആര്‍എഫ്) നിന്ന് വ്യക്തിഗത നിക്ഷേപ അകൗണ്ടുകളിലേക്ക് ആന്ധ്രാപ്രദേശ് സര്‍കാര്‍ പണം കൈമാറ്റം ചെയ്‌തെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍, രണ്ട് ദിവസത്തിനുള്ളില്‍ തുക എസ്ഡിആര്‍എഫ് അകൗണ്ടിലേക്ക് മാറ്റണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. 'ഞങ്ങളുടെ മുന്‍ ഉത്തരവ് പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം സമയം കളയാതെ അര്‍ഹരായ വ്യക്തികള്‍ക്ക് നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് നടപടികള്‍ അവസാനിപ്പിക്കുന്നു, ഏതെങ്കിലും അവകാശിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് ബന്ധപ്പെട്ട പരാതി പരിഹാര സമിതിയെ സമീപിക്കാം,' ബെഞ്ച് പറഞ്ഞു.

എസ്ഡിആര്‍എഫില്‍ നിന്ന് വ്യക്തിഗത നിക്ഷേപ അകൗണ്ടുകളിലേക്ക് സംസ്ഥാനം പണം കൈമാറ്റം ചെയ്യുന്നെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ആന്ധ്രാപ്രദേശ് സര്‍കാരിന് സുപ്രീം കോടതി അന്ത്യശാസനം നല്‍കുകയും തുക വകമാറ്റുന്നതില്‍ നിന്ന് സംസ്ഥാന സര്‍കാരിനെ തടയുകയും നോടീസ് നല്‍കുകയും ചെയ്തിരുന്നു.

ഡിസാസ്റ്റര്‍ മാനജ്മെന്റ് ആക്ട് പ്രകാരം അനുവദനീയമല്ലാത്ത എസ്ഡിആര്‍എഫില്‍ നിന്ന് ആന്ധ്രാപ്രദേശ് വ്യക്തിഗത നിക്ഷേപ അകൗണ്ടുകളിലേക്ക് പണം വകമാറ്റിയതായി ഹരജിക്കാരനായ പല്ല ശ്രീനിവാസ റാവുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് ബന്‍സാല്‍ വാദിച്ചു. എസ്ഡിആര്‍എഫിന്റെ തുക സംസ്ഥാന സര്‍കാര്‍ നിയമവിരുദ്ധമായി വിനിയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Keywords: SC asks states to pay compensation to families of COVID victims without wasting time, National, News, Top-Headlines, Newdelhi, Latest-News, Supreme Court, COVID19, Compensation, Andhra Pradesh, Government. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia