SC Order | ലൈംഗികപീഡനത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന രണ്ട് വിരല്‍ പരിശോധനയ്ക്ക് വിലക്ക്; വീണ്ടും ഇരയാക്കുന്ന പ്രാകൃത രീതി തുടര്‍ന്നാല്‍ കേസ് എടുക്കുമെന്ന് സുപ്രീം കോടതി

 



ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികപീഡനത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന രണ്ട് വിരല്‍ പരിശോധനയ്ക്ക് വിലക്കേര്‍പെടുത്തി സുപ്രീം കോടതി. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന നിര്‍ബാധം തുടര്‍ന്നു വരികയായിരുന്നു.

ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

SC Order | ലൈംഗികപീഡനത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന രണ്ട് വിരല്‍ പരിശോധനയ്ക്ക് വിലക്ക്; വീണ്ടും ഇരയാക്കുന്ന പ്രാകൃത രീതി തുടര്‍ന്നാല്‍ കേസ് എടുക്കുമെന്ന് സുപ്രീം കോടതി


ഇത്തരം പരിശോധനകള്‍ പാടില്ലെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരു ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.
 
രണ്ടു വിരല്‍' പരിശോധന അശാസ്ത്രീയവും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

Keywords:  News,National,India,Top-Headlines,Trending,Case,Supreme Court of India,Molestation, SC Bans ‘Two Finger Test’ In Molest Cases, Terms It ‘Unscientific Invasive’  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia