SC Directs | പരാതി നല്‍കിയില്ലെങ്കിലും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം; 'കാലതാമസം വരുത്തുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും'

 


ന്യൂഡെല്‍ഹി: (www.kvartha.com) വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ പോലും കേസെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
        
SC Directs | പരാതി നല്‍കിയില്ലെങ്കിലും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം; 'കാലതാമസം വരുത്തുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും'

വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതേതര ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തിയാല്‍ വിദ്വേഷ പ്രസംഗം അവസാനിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുല്ല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2022 ഒക്ടോബര്‍ 21ലെ സുപ്രീം കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്ല വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു.

Keywords: Supreme Court News, Malayalam News, Hate Speech, SC Bench, Supreme Court of India, National News, New Delhi News, SC Directs All States To Register Cases Over Hate Speeches Even If No Complaint Is Made.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia