വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
Apr 17, 2012, 14:00 IST
ന്യൂഡല്‍ഹി: വിളപ്പില്‍ ശാല മാലിന്യ പ്ലാന്റ് ഉപാധികളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഒരു ദിവസം 90 മെട്രിക് ടണ്ണില്‍ കൂടുതല്‍ മാലിന്യ സംസ്കരണം പാടില്ല, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം എന്നിവയാണ് നിബന്ധനകള്‍. വിളപ്പില്‍ ശാലയിലെ മാലിന്യ നിക്ഷേപത്തിന് പോലീസ് സംരക്ഷണം നല്‍കാനുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശോഭനകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണനും ദീപക് മിശ്രയുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
English Summery
NEW DELHI: The Supreme Court ordered to open and function the Vilappilsala garbage plant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.