Justice Chandrachud | | ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകന്റെ ഹര്‍ജി; വ്യാഴാഴ്ച തന്നെ പരിഗണിക്കണമെന്ന് ആവശ്യം; ബുധനാഴ്ച തന്നെ വാദം കേട്ട് കോടതി; തുടര്‍ന്ന് സംഭവിച്ചത്

 


ന്യൂഡെല്‍ഹി: (www.kvartha.com) നവംബര്‍ ഒമ്പതിന് ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Justice Chandrachud | | ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകന്റെ ഹര്‍ജി; വ്യാഴാഴ്ച തന്നെ പരിഗണിക്കണമെന്ന് ആവശ്യം; ബുധനാഴ്ച തന്നെ വാദം കേട്ട് കോടതി; തുടര്‍ന്ന് സംഭവിച്ചത്

അടിയന്തരമായി വ്യാഴാഴാച തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച തന്നെ കേള്‍ക്കാം എന്നുപറഞ്ഞ് പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12.45ന് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

'എന്റെ സഹോദരയും സഹോദരിയും (ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭടും ബേല എം ത്രിവേദിയും) പേപര്‍ ബുകുകള്‍ വാങ്ങൂ. ഞങ്ങള്‍ ഉച്ചയ്ക്ക് 12.45 ന് വിഷയം ലിസ്റ്റ് ചെയ്യും,' എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. മുര്‍സലിന്‍ അസിജിത് ശെയ്ഖ് എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ഇന്‍ഡ്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി നിയുക്ത സിജെഐ ജസ്റ്റിസ് ചന്ദ്രചൂഡ് നവംബര്‍ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യും.

Keywords: SC dismisses plea against Justice Chandrachud, terms it 'misconceived', New Delhi, News, Supreme Court of India, Chief Justice, Lawyer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia