മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി

 


ഡെല്‍ഹി: (www.kvartha.com 31.10.2014) പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച ജാമ്യ കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടിനല്‍കിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഭിഭാഷകരുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മഅ്ദനിക്ക് അനാരോഗ്യം കാരണം വിദഗ്ദ ചികിത്സയുടെ ആവശ്യാര്‍ത്ഥമാണ് ജൂലൈ 11 ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് പറഞ്ഞാണ് ഇത്. എന്നാല്‍ സര്‍ക്കാരിന്റെ വാദം അംഗീകരിക്കാതെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

നേരത്തെ മൂന്നുതവണ ജാമ്യം ലഭിച്ച മഅ്ദനി ജാമ്യ കാലാവധി തീരാനിരിക്കെ കോടതിയില്‍ വീണ്ടും ജാമ്യം നീട്ടികിട്ടുന്നതിനായി  അപേക്ഷ സമര്‍പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് മഅ്ദനിക്ക് ജാമ്യം നീട്ടി നല്‍കുകയായിരുന്നു.  അടുത്ത വെള്ളിയാഴ്ച ജസ്റ്റിസ് ജെ.ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് വീണ്ടും പരിശോധിക്കും.

ഇപ്പോള്‍ ലാല്‍ബാഗ് സഹായ ആശുപത്രിയിലാണ് മഅ്ദനി ചികിത്സ നടത്തുന്നത്. പ്രമേഹം കുറയാത്തതിനാല്‍ കാഴ്ച വീണ്ടെടുക്കാനുള്ള  ശസ്ത്രക്രിയ ഇപ്പോള്‍ നടത്തുന്നത് അപകടമാണെന്ന് അഗര്‍വാള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ മഅദ്‌നിയെ അറിയിച്ചിരുന്നു.  അതേസമയം കേരളത്തില്‍ ചികിത്സ നടത്താന്‍  അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കെഎംസിസിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ കാസര്‍കോട്ടുകാരുടെ ഒത്തുചേരല്‍ വെള്ളിയാഴ്ച
Keywords:  SC grants bail to Abdul Nasar Madani , New Delhi, Karnataka, Bangalore, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia