രണ്ടാം മാറാട് കലാപം; 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

 


ഡൽഹി: രണ്ടാം മാറാട് കലാപത്തിലെ 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് പി.പി. മൊയ്തീന്‍ കോയ ഉള്‍പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാധികളോടെയായിരിക്കണം  പ്രതികള്‍ക്ക് ജാമ്യം അനുവദിക്കേണ്ടതെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ജാമ്യം കിട്ടിയ പ്രതികളെ മാറാട് മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. 2003 മെയ് മാസത്തിലാണ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപം നടന്നത്. 2002 ജനുവരിയില്‍ നടന്ന കലാപത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം കലാപം നടന്നത്.

കലാപത്തില്‍ ഉള്‍പെട്ട  168 പ്രതികളില്‍ 62 പ്രതികളെ ആദ്യം വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുസ്ലീം ലീഗ് ബേപ്പൂര്‍ മുന്‍ മണ്ഡലം സെക്രട്ടറി പി.പി.മെയ്തീന്‍ കോയ ഉള്‍പെടെയുള്ള 24 പേരെ കൂടി ശിക്ഷിച്ചിരുന്നു. ഇവര്‍ക്കാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരീന്ദര്‍ സരിനും , ഹാരിസ്ബീരാനും കോടതിയില്‍ ഹാജരായി.

അതേസമയം മാറാട് വൈകാരിക പ്രശ്‌നമാണെന്നും , ജാമ്യാപേക്ഷയില്‍
രണ്ടാം മാറാട് കലാപം; 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പ്രതികളെ മാറാട് മേഖലയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍  അതിന് വേണ്ടി പ്രത്യേക അപേക്ഷ കോടതിയില്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Also Read:
66 ലക്ഷത്തിന്റെ കുഴല്‍പണം: മുഹമ്മദലിയെ റിമാന്‍ഡ് ചെയ്തു

Keywords:  Supreme Court of India, New Delhi, Muslim-League, National, Lieu, Bail, Marad Riots, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia