ഐ എന്‍ എക്സ് മീഡിയ കേസില്‍ കെ ചിദംബരത്തിന് നിബന്ധനകളോടെ ജാമ്യം; എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള മുന്‍മന്ത്രിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചനം എളുപ്പമല്ല
Oct 22, 2019, 11:22 IST
ന്യൂഡെല്‍ഹി: (www.kvartha.com 22.10.2019) ഐ എന്‍ എക്സ് മീഡിയ കേസില്‍ അറസ്റ്റിലായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ച കോടതി സി ബി ഐയുടെ എതിര്‍പ്പിനെ മറികടന്നാണ് ജാമ്യം നല്‍കിയത്.
നിലവില്‍ ഐ എന്‍ എക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം. അതുകൊണ്ടുതന്നെ ജാമ്യം ലഭിച്ചെങ്കിലും ചിദംബരത്തിന് അത്രപെട്ടെന്ന് ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ല.
ജസ്റ്റിസ് ആര് ഭാനുമതിയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും നല്‍കണം. ഇതുകൂടാതെ ചിദംബരം തന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്. മറ്റു കേസുകളിലൊന്നും തന്നെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ചിദംബരത്തിന് ജാമ്യം ലഭിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ആഗസ്റ്റ് 21നാണ് സി ബി ഐ സംഘം വളരെ നാടകീയമായി ചിദംബരത്തെ സ്വവസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മതില് ചാടിക്കടന്നാണ് സി ബി ഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സി ബി ഐയുടെ കാറിനു മുന്നിലേക്കു ചാടിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ചിലര്‍ കാറിനു മുകളിലേക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റികൊണ്ടായിരുന്നു വാഹനവുമായി സി ബി ഐ പോയത്.
തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.
ഒക്ടോബര്‍ 17-ന് ചിദംബരത്തെ ഡെല്‍ഹിയിലെ പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡിക്കാലത്ത് വീട്ടിലെ ഭക്ഷണം, മരുന്ന് എന്നിവയും യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയവും അനുവദിച്ചായിരുന്നു കോടതി കസ്റ്റഡിയില്‍ വിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SC Grants Bail To Chidambaram In CBI Case In INX Media Scam, New Delhi, News, Politics, Bail, Supreme Court of India, Ex minister, Trending, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.