ജയലളിത വീണ്ടും കുടുങ്ങുമോ? അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതിയുടെ നോട്ടീസ്
Jul 27, 2015, 13:43 IST
ഡെല്‍ഹി: (www.kvartha.com 27/07/2015) അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും കുടുങ്ങുമോ. കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കയാണ്.
കര്‍ണാടക സര്‍ക്കാരിന്റേതടക്കമുള്ള ഹര്‍ജികളിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് പി.സി.ഘോസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയെ നാലു വര്‍ഷം തടവിനും നൂറ് കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയലളിതയെ കൂടാതെ തോഴി വി.എന്‍.ശശികല, ജയയുടെ വളര്‍ത്തു മകന് വി.എന്‍.സുധാകരന്, ഇളവരശി എന്നിവരെയും കോടതി വെറുതെ വിട്ടത്.
ജയലളിതയുടെ ആസ്തി കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയയുടെ സ്വത്ത് സമ്പാദ്യം 34.5 ശതമാനമാണെന്നും സമ്പാദ്യം 66.5 കോടി രൂപയാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഹൈക്കോടതി കണ്ടെത്തിയത് ഇത് യഥാക്രമം 8.12 ശതമാനവും 2.82 കോടിയുടെ ആസ്തിയാണെന്നുമായിരുന്നു.
കേസില്‍ കുറ്റവിമുക്തയായതോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോള്‍ വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

Also Read:
ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കൊല്‍ക്കത്ത സ്വദേശി ആര്.പി.എഫ്. പിടിയില്‍
Keywords: SC Issues Notice to Jayalalithaa on Karnataka's Plea Against Her Acquittal, New Delhi, Justice, Election, Chief Minister, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.