അക്ബര്‍ രാജാവ് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ തെറ്റായ പേരാണ് അലഹബാദ്, അതിന് മുമ്പ് പ്രയാഗ് രാജ് എന്നായിരുന്നു; വിചിത്രവാദം ഉന്നയിച്ച് ചരിത്ര നഗരത്തിന്റെ പേര് മാറ്റിയ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ തിരിച്ചടി
Jan 20, 2020, 16:48 IST
ന്യൂഡല്‍ഹി: (www.kvartha.com 20.01.2020) ചരിത്രനഗരമായ അലഹബാദിന്റെ പേരുമാറ്റിയ യുപി സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയ യുപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അലഹബാദിന്റെ പേര് മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുഗള്‍ രാജാവായ അക്ബര്‍ 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ തെറ്റായ പേരാണ് അലഹബാദെന്നാണ് ബിജെപിയുടെ വാദം. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയാഗ് രാജ് എന്നായിരുന്നു പേരെന്നും അക്ബര്‍ തെറ്റായ പേരു നല്‍കിയാതാണെന്നുമാണ് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും ചരിത്രപണ്ഡിതന്മാര്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെയും പണ്ഡിതനമാരുടെയും ആരോപണം.
Keywords: News, New Delhi, National, India, UP, Supreme Court of India, SC issues notice to UP govt over PIL against name change of Allahabad to Prayagraj

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.