വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ സര്‍കാരിന് അധികാരമുണ്ട്; ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
Apr 27, 2021, 16:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.04.2021) കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ സര്‍കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഓക്സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാന്‍ കേന്ദ്ര സര്‍കാരിനോട് കോടതി നിര്‍ദേശിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതിക്ക് മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. എന്നാല്‍ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികള്‍ പരിഗണിക്കുന്ന കേസുകളിലെ നടപടികള്‍ തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈകോടതികളെ സഹായിക്കുന്ന നടപടി സുപ്രീം കോടതിയില്‍നിന്നും ഉണ്ടാകുമെന്നും ബെഞ്ച് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ച നടപടികള്‍ സര്‍കാരുകള്‍ ജനങ്ങളെ അറിയിക്കണം. സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യുറിമാരായി സീനിയര്‍ അഭിഭാഷകര്‍ ആയ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ കോടതി നിയമിച്ചു. കേസ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
Keywords: SC on Covid crisis: Cannot be mute spectators, will coordinate efforts, New Delhi, News, Supreme Court of India, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.