SC Order | ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡെല്‍ഹിക്ക് മാത്രമല്ല മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (KVARTHA) ആഘോഷങ്ങളിലെ കരിമരുന്ന് പ്രയോഗങ്ങളില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡെല്‍ഹിക്ക് മാത്രമല്ല, മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

പടക്കങ്ങളില്‍ ബേരിയവും നിരോധിത രാസവസ്തുക്കളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുന്‍ നിര്‍ദേശങ്ങള്‍ രാജ്യത്തുടനീളം ബാധകമാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2021ല്‍ സുപ്രീം കോടതി നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനമില്ലെന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചതെന്നും അന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ രാജസ്താന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍ ഉത്തരവുകള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ രാജസ്താന്‍ സംസ്ഥാനത്തോട് നിര്‍ദേശിക്കുകയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും കോടതി ആവര്‍ത്തിച്ചു.

പടക്കങ്ങളില്‍ പച്ച നിറം നല്‍കുന്നതിനായാണ് ബേരിയം സംയുക്തങ്ങള്‍ ചേര്‍ക്കുന്നത്. ബേരിയം രാസവസ്തുക്കള്‍ അടങ്ങിയ പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും ഉപയോഗവും ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്തംബര്‍ 22ന് സുപ്രീം കോടതി തള്ളിയിരുന്നു. ഡല്‍ഹിയില്‍ പച്ച പടക്കമായാലും മറ്റുള്ളവയായാലും എല്ലാം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.


SC Order | ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡെല്‍ഹിക്ക് മാത്രമല്ല മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി



Keywords: News, National, National-News, Malayalam-News, Directions, Regulating Firecrackers, Apply, All States, Country, Delhi News, Supreme Court, Banned, Chemicals, Directions Regulating Firecrackers Apply To All States In Country, Not Just Delhi : Supreme Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia