പശുവിന്റെ ചാണകമോ മൂത്രമോ കോവിഡ് ഭേദമാക്കില്ലെന്ന ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത മണിപ്പൂര്‍ ആക്ടിവിസ്റ്റിനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി
Jul 19, 2021, 15:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.07.2021) സോഷ്യല്‍ മീഡിയ മാധ്യമമായ ഫേസ്ബുകില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ മണിപ്പൂര്‍ ആക്ടിവിസ്റ്റിനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ദേശീയ സുരക്ഷ നിയമപ്രകാരമാണ് എരന്‍ഡ്രോ ലെയ്‌ചോമ്പവും 41കാരനായ കിശോരചന്ദ്ര വാങ്‌ഖേമും അറസ്റ്റിലായത്. മണിപ്പൂര്‍ ബി ജെ പി വൈസ് പ്രസിഡന്റ് ഉഷം ദേബന്‍, ജനറല്‍ സെക്രടറി പി പ്രേമാനന്ദ മീടെ എന്നിവരുടെ പരാതിയിലായിരുന്നു അറസ്റ്റ്.
'ഈ വ്യക്തിയെ ഒരു ദിവസം പോലും തടങ്കലില്‍വെക്കാന്‍ കഴിയില്ല' ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. മണിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രദേശിക രാഷ്ട്രീയ പാര്‍ടിയുടെ കണ്‍വീനറാണ് ലെയ്‌ചോമ്പം.
'പശുവിന്റെ ചാണകമോ മൂത്രമോ കോവിഡ് ഭേദമാക്കില്ല' എന്നായിരുന്നു ഇരുവരുടെയും പോസ്റ്റ്. ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ മേയ് 13നാണ് ഇരുവരും അറസ്റ്റിലാകുന്നത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എസ് തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മേയ് 13ന് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു സോഷ്യല്‍ മീഡിയ വിമര്‍ശനം.
2018ല്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ചതിന് കിശോരചന്ദ്ര വാങ്‌ഖേം അറസ്റ്റിലായിരുന്നു. 2019 ഏപ്രിലിലാണ് പിന്നീട് ഇദ്ദേഹം ജയില്‍ മോചിതനാകുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.