SC Verdict | ബലാത്സംഗത്തിന് ഇരയായ 14കാരിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (KVARTHA) ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ, മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിനായി അടിയന്തരമായി മെഡികല്‍ സംഘത്തെ നിയോഗിക്കാന്‍ മുംബൈ സയണിലെ ലോകമാന്യ തിലക് മുനിസിപല്‍ മെഡികല്‍ കോളജിന് കോടതി നിര്‍ദേശവും നല്‍കി.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബൈ ഹൈകോടതി വിധി സുപ്രീം കോടതി അസാധുവാക്കി.

SC Verdict | ബലാത്സംഗത്തിന് ഇരയായ 14കാരിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി
 
നേരത്തെ ഏപ്രില്‍ 19ന് കുട്ടിയുടെ ശാരീകിക നില പരിശോധിക്കാന്‍ വിദഗ്ധ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. മെഡികല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (MTP) നിയമപ്രകാരം, വിവാഹിതരായ സ്ത്രീകള്‍ക്കും ബലാത്സംഗത്തെ അതിജീവിച്ചവര്‍ ഉള്‍പെടെയുള്ള പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്കും ഭിന്നശേഷിയുള്ളവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, മറ്റ് ദുര്‍ബലരായ സ്ത്രീകള്‍ക്കും ഗര്‍ഭം അവസാനിപ്പിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി 24 ആഴ്ചയാണ്.

Keywords: SC permits minor molest survivor to undergo medical termination of 30-week pregnancy, New Delhi, News, SC Verdict, Petition, Minor Molest Survivor, Chief Justice, Pregnancy, National, Medical Team, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia