SC | മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിടി രവി കുമാര്‍ പിന്‍മാറി

 


ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍കാരിനും ഏറെ നിര്‍ണായകമായേക്കാവുന്ന കേസാണ് തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിച്ചതിനുശേഷം മാറ്റിവച്ചത്. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ചു മാസത്തിനു ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാറ്റിവച്ചിരിക്കയാണ്.

ബെഞ്ചിലെ മലയാളി ജഡ്ജ സിടി രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈകോടതിയില്‍ ഇതേ കേസിലെ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്മാറി. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ചതിനുശേഷമായിരുന്നു നടപടി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്ലിന്‍ കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചത്. ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് എംആര്‍ ഷാ മേയ് 15ന് വിരമിക്കും.

പനി ബാധിതനാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റണമെന്നും ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകനും കത്ത് നല്‍കിയിരുന്നു. സി ബി ഐയുടെ സൗകര്യക്കുറവ് കാരണവും പലതവണ വാദം കേള്‍ക്കല്‍ മാറ്റി.

SC | മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിടി രവി കുമാര്‍ പിന്‍മാറി

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈകോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2018 ജനുവരിയില്‍ ഹര്‍ജിയില്‍ നോടീസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും പരിഗണിച്ചില്ല. കേസില്‍ കക്ഷിയായ ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇനി മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പിന്നീടും കേസ് മാറ്റിവയ്ക്കപ്പെട്ടു. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവില്‍ ലിസ്റ്റ് ചെയ്തത്. അന്നും കേസ് പരിഗണിച്ചില്ല.

Keywords:  SC postpones SNC Lavalin case yet again; Justice C T Ravikumar withdraws from bench, New Delhi, News, Supreme Court, Postponed, Chief Minister, Pinarayi Vijayan, Malayali Judge, CT Ravi Kumar, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia