പാമോലിന്‍ കേസില്‍ വി എസിന് തിരിച്ചടി: ഹര്‍ജി സുപ്രീംകോടതി തള്ളി
Feb 16, 2015, 17:04 IST
ഡെല്‍ഹി: (www.kvartha.com 16/02/2015) പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
അതേസമയം വിചാരണയ്ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു ലഭിച്ചാല്‍ സി.ആര്‍.പി.സി 390 പ്രകാരം കേസെടുക്കുന്നതിന് തടസമില്ലെന്നാണ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
രാഷ്ട്രീയ താത്പര്യങ്ങള്‍വെച്ചാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കാട്ടി കഴിഞ്ഞ ദിവസം സുപ്രീംകോടതി വി.എസിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹര്‍ജി തള്ളിയിരിക്കുന്നത്. എന്നാല്‍ ഈ പരാമര്‍ശം കേസെടുക്കുന്നതിന് തടസമാവരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിക്കുകയുണ്ടായി.
അതേസമയം 2002 ല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിനും കക്ഷി ചേരുന്നതിനും അനുമതി തന്നിരുന്നതായി വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണു തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ നടക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ്
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നു കോടതി നിരീക്ഷിച്ചു.അതേസമയം കേസില്‍ ഇടപെട്ടതിന് വി.എസ് നല്‍കിയ വിശദീകരണങ്ങള്‍ കോടതി തള്ളി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വാന്‍ തടഞ്ഞു നിര്‍ത്തി അക്രമം: മൂന്നു പേര്‍ ആശുപത്രിയില്‍
Keywords: SC rejects Achuthanandan's plea in palmolein case, New Delhi, High Court of Kerala, Criticism, Advocate, Justice, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.