ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് വിലക്കണമെന്ന തമിഴ്നാടിന്റെ അപേക്ഷയ്ക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് ബി.കെ ജെയിന് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് തമിഴ്നാടിന്റെ അപേക്ഷ തള്ളിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചും സമീപകാലത്തുണ്ടായ ഭൂചലനങ്ങളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും തമിഴ്നാട് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഭരണഘടനാ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം.
Keywords: Mullaperiyar Dam, Tamilnadu, plea, Supreme Court of India, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.