ന്യൂഡെല്‍ഹി: (www.kvartha.com 04.07.2016) ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വി.എസിനെതിരായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. വിഎസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
20 വര്‍ഷം പഴക്കമുള്ള കേസില്‍ പലതവണ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹരജി തള്ളിക്കളയണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഈ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വി.എസ് അച്യുതാനന്ദനും രാഷ്ട്രീയ നേതാക്കളാണ്. സ്വാഭാവികമായും ഇവര്‍ തമ്മില്‍ വൈരം നിലനില്‍ക്കുന്നുണ്ടാകാം. ഇത്തരം രാഷ്ട്രീയ വൈരങ്ങള്‍ക്ക് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം കളയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ശനമായി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വിഎസിന്റെ അഭിഭാഷകന് വാദിച്ചു. ദാമോദരന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടാണ് വിഎസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന് വീണ്ടും തിരിഞ്ഞതോടെ വ്യക്തമാകുന്നത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ നേരത്തെ യുഡിഎഫ് സര്‍ക്കാരും എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ മാറിയെങ്കിലും നിലപാട് മാറില്ലെന്ന സന്ദേശമാണ് ഇതുവഴി എല്‍ഡിഎഫ് സര്‍ക്കാരും നല്‍കിയിരിക്കുന്നത്.
Keywords: SC rejects VS plea in ice cream parlor case, New Delhi, CPM, Kunhalikutty, Pinarayi vijayan, UDF, Politics, Justice, CBI, Advocate, National.

വി.എസിന് ഇക്കാര്യങ്ങള്‍ വിചാരണ കോടതിയില്‍ ഉന്നയിക്കാമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജിയുടെ ശരിതെറ്റുകളിലേക്കു കടന്നില്ല. ആദ്യം വിചാരണ കോടതിയെ സമീപിക്കണമെന്നും തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന കോടതികളെയും സമീപിച്ചശേഷമേ സുപ്രീം കോടതിയെ സമീപിക്കാവൂ എന്നും നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വിഎസിന്റെ അഭിഭാഷകന് വാദിച്ചു. ദാമോദരന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടാണ് വിഎസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന് വീണ്ടും തിരിഞ്ഞതോടെ വ്യക്തമാകുന്നത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ നേരത്തെ യുഡിഎഫ് സര്‍ക്കാരും എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ മാറിയെങ്കിലും നിലപാട് മാറില്ലെന്ന സന്ദേശമാണ് ഇതുവഴി എല്‍ഡിഎഫ് സര്‍ക്കാരും നല്‍കിയിരിക്കുന്നത്.
Also Read:
കെ എസ് ആര് ടി സി ബസില്‍ കടത്തിയ വിദേശമദ്യവും പുകയില ഉല്പന്നങ്ങളും പിടികൂടി
Keywords: SC rejects VS plea in ice cream parlor case, New Delhi, CPM, Kunhalikutty, Pinarayi vijayan, UDF, Politics, Justice, CBI, Advocate, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.