Feeding stray dogs | തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം; ബോംബൈ ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ബോംബൈ ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് പൊതുജനങ്ങള്‍ക്ക് ശല്യമാകരുതെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നാഗ്പൂര്‍ മുനിസിപാലിറ്റിയോടാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

Feeding stray dogs | തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം; ബോംബൈ ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പൊതുഇടം കണ്ടെത്തണമെന്ന് പറഞ്ഞ കോടതി നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തില്ലെങ്കില്‍ അതുകൊണ്ടുണ്ടാകുന്ന ഉപദ്രവം കനത്തതായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് മാറുന്നതെന്നായിരുന്നു നേരത്തെ ബോംബൈ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ നിരീക്ഷണം.

തെരുവുനായയില്‍ നിന്ന് വലിയ ഉപദ്രവമാണ് ഉണ്ടാകുന്നത്. മൃഗസ്‌നേഹികള്‍ക്ക് നായ്ക്കളോട് സ്‌നേഹമുണ്ടെങ്കില്‍ അവയെ വീട്ടില്‍ കൊണ്ടുപോയി പ്രത്യേക താമസസൗകര്യം ഉറപ്പാക്കി കൊണ്ട് ഭക്ഷണം കൊടുക്കുകയാണ് വേണ്ടത്. കൂടാതെ, നായ്ക്കളെ വീട്ടില്‍ കൊണ്ടു പോകുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രെജിസ്റ്റര്‍ ചെയ്യുകയും കൃത്യമായി പ്രതിരോധ കുത്തിവെപ്പ് എടുക്കുകയുമാണ് വേണ്ടത്. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടായാല്‍ അതിന് ഉത്തരവാദി വളര്‍ത്തുന്നവരാണെന്നും നാഗ്പൂര്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: SC stays Bombay HC order against feeding stray dogs in public spaces, New Delhi, News, Supreme Court of India, Stray-Dog, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia