ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2000 ഡിസംബര്‍ 22 നാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ആര്‍മി ജവാന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആരിഫിനെ വിചാരണ കോടതി 2007 സെപ്റ്റംബറില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ പിന്നീട് മേല്‍ക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും ശരിവെച്ചു.
ആറ് പേര്‍ക്കെതിരെയാണ് പ്രസ്തുത കേസില്‍ കുറ്റം ചുമത്തപ്പെട്ടത്. ഇതില്‍ ആരിഫിന്റെ ഭാര്യ റഹമന യൂസുഫ് ഫാറൂഖിയും ഉള്‍പ്പെടും. ഇവരുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി മാറ്റിയിരുന്നു. കൂടാതെ ശ്രീനഗര്‍ സ്വദേശികളായ നാസിര്‍ അഹമ്മദ് ഖാസിദ്, ഫാറൂഖ് അഹമ്മദ് ഖാസിദ് എന്നിവരുടേയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി മാറ്റിയിരുന്നു. നാസിറിന്റെ മകനാണ് ഫാറൂഖ്.
വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി തടവില്‍ കഴിയുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നും കാണിച്ച് ആരിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഹര്‍ജി ഭരണഘടനാ ബഞ്ചിന് തീര്‍പ്പാക്കാന്‍ വിട്ടു.
SUMMARY: New Delhi: The Supreme Court, Monday, stayed execution of death sentence of Lashkar-e-Toiba terrorist Mohd Arif in the 2000 Red Fort attack case.
Keywords: Lashkar-e-Toiba, Red Fort attack, Supreme Court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.