Supreme Court | രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി
May 12, 2023, 12:43 IST
ന്യൂഡെല്‍ഹി: (www.kvartha.com) മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ (എച് എച് വര്‍മ) ഉള്‍പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി ഉയര്‍ത്തിയ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ.
ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനക്കയറ്റ പട്ടിക ചോദ്യംചെയ്ത് ഗുജറാതിലെ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറില്‍പെട്ട രവികുമാര്‍ മഹേത, സചിന് പ്രതാപ് റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥാനക്കയറ്റം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ പട്ടിക ഇറക്കിയതിനാലാണ് സ്റ്റേ ഉത്തരവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ചട്ടങ്ങള്‍ പ്രകാരം ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനം സീറ്റുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സ്ഥാനക്കയറ്റം ലഭിച്ച തസ്തികയില്‍ ചുമതലയേല്‍ക്കരുതെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സൂറത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ എച് എച് വര്‍മയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. സുപ്രീം കോടതി സ്റ്റേ ഉത്തരവ് ഇറക്കിയതോടെ വര്‍മയ്ക്ക് വീണ്ടും സൂറതിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയി ചുമതല ഏല്ക്കേണ്ടിവരും. 65% പ്രമോഷന് ക്വാട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ വര്‍മ ഉള്പെട്ടിരുന്നു. 200 ല്‍ 127 മാര്‍ക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്.
കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്ന് ചോദിച്ചത് മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ. തുടര്‍ന്ന് അദ്ദേഹത്തിന് ലോക് സഭാംഗത്വം നഷ്ടമായി. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സൂറതിലെ സെഷന്‍സ് കോടതി നിരസിച്ചിരുന്നു.
Keywords: SC stays promotion of 68 Gujarat judicial officers including judge who convicted Rahul Gandhi, New Delhi, News, Politics, Rahul Gandhi, Supreme Court, Criticism, Surat Court, Magistrate, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.