ബാര്‍ ലൈസന്‍സ്: ഹോട്ടലുടമകളുടെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

 


ഡെല്‍ഹി:(www.kvartha.com 06.05.2014)അര്‍ഹരായ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്നാരോപിച്ച്   ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും.

യോഗ്യതയുള്ള ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും  അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ഹോട്ടലുടമകള്‍ ആരോപിക്കുന്നു. ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ബാര്‍ ലൈസന്‍സ്: ഹോട്ടലുടമകളുടെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
അതേസമയം ബാര്‍ ലൈസന്‍സ് വിഷയത്തെ ചൊല്ലി  സംസ്ഥാന സര്‍ക്കാരിലും
കോണ്‍ഗ്രസിലും ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്.

അതിനിടയിലാണ്  മതിയായ രേഖകള്‍ ഉണ്ടായിട്ടും ലൈസന്‍സ് നല്‍കുന്നില്ലെന്നാരോപിച്ച് ഹോട്ടലുടമകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കഞ്ചാവു കടത്തിനുപയോഗിച്ച കാര്‍ ബാംഗളൂരുവില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ന്നത്

Keywords: Bar licence, Petition, New Delhi, Hotel, Allegation, Supreme Court of India, Justice, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia