മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി തുക ദുരുപയോഗം ചെയ്തതായി പരാതി; ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്‌കൂളിനെതിരെ അന്വേഷണം

 



പട്‌ന: (www.kvartha.com 24.01.2022) ബിഹാറിലെ മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി തുക ദുരുപയോഗം ചെയ്തതായി പരാതി. ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ വാങ്ങിയ സംസ്ഥാനത്തെ സരന്‍ ജില്ലയിലെ സര്‍കാര്‍ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. വന്‍തുക ചിലവിട്ട് ആണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഹല്‍കോരി സാഹ് ഹൈ സ്‌കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലേക്ക് സ്ഥലം മാറിയെത്തിയ പുതിയ പ്രധാന അധ്യാപകനാണ് ഫന്‍ഡിലെ തിരിമറി കണ്ടെത്തിയത്. ഇദ്ദേഹമാണ് വിവരം ജില്ലാ മജിസ്‌ട്രേറ്റിനോട് റിപോര്‍ട് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി സ്‌കൂളില്‍ ഈ വിധം തിരിമറി നടക്കുന്നുവെന്ന് വിശദമാക്കുന്നതാണ് കണക്കുകളെന്നാണ് വിവരം. 

മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി തുക ദുരുപയോഗം ചെയ്തതായി പരാതി; ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്‌കൂളിനെതിരെ അന്വേഷണം


2019ന് മുന്‍പ് ആണ്‍കുട്ടികള്‍ക്ക് നിരവധി സാനിറ്ററി നാപ്കിന്‍ നല്‍കിയെന്നാണ് പുതിയ പ്രധാന അധ്യാപകന്റെ പരാതി. ജില്ലാ വിദ്യാഭ്യാസ ഓഫീസെറുടെ നേതൃത്വത്തില്‍ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 

'പോഷക് യോജന' എന്ന പദ്ധതിക്ക് കീഴിലെ തട്ടിപ്പാണ് പുറത്ത് വന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനും വസ്ത്രവും വാങ്ങാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. കൗമാര പ്രായത്തിലുള്ള വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും വ്യക്തി ശുചിത്വം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഫെബ്രുവരി 2015 ലായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. അന്തര്‍ ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ സര്‍കാരിന് അഭിനന്ദനം ലഭിച്ച പദ്ധതിയുടെ ഫന്‍ഡിലാണ് വ്യാപക തിരിമറി നടന്നിട്ടുള്ളത്.

Keywords: N ews, National, India, Bihar, Patna, School, Girl students, Enquiry, Teacher, Complaint, School spends on sanitary napkins for boys in Bihar, probe ordered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia