'17കാരനായ വിദ്യാര്‍ഥിയെ വിവാഹം ചെയ്തു'; 26കാരിയായ അധ്യാപിക അറസ്റ്റില്‍
Mar 26, 2022, 09:36 IST
ചെന്നൈ: (www.kvartha.com 26.03.2022) 17കാരനായ വിദ്യാര്‍ഥിയെ വിവാഹം ചെയ്ത 26കാരിയായ അധ്യാപികയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിവര്‍ പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മാര്‍ച് അഞ്ചിന് കാണാതായതോടെ രക്ഷിതാക്കള്‍ പരാതി നല്‍കി. സ്‌കൂളില്‍ നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും അന്നുതന്നെ കാണാതായതായും ഇവരുടെ മൊബൈല്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് നമ്പറുകളും ഒരേ സമയം സ്വിച് ഓഫ് ചെയ്തതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ദിവസങ്ങള്‍ക്കുമുമ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നമ്പര്‍ പരിശോധിച്ച് ഇവരുടെ താമസസ്ഥലം കണ്ടെത്തി. ഇവരെ അന്വേഷിച്ചപ്പോള്‍ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായതെന്നും വീട്ടില്‍ താമസിച്ചിരുന്നതായും കണ്ടെത്തി. 18 വയസിന് താഴെയുള്ള വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെടാത്തതിനാല്‍, അധ്യാപികയെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
Keywords: Chennai, News, National, Marriage, Student, Teacher, Arrest, Complaint, Parents, Case, School teacher arrested in Tamil Nadu for ‘marrying’ her 17-yr-old student.
< !- START disable copy paste -->
Keywords: Chennai, News, National, Marriage, Student, Teacher, Arrest, Complaint, Parents, Case, School teacher arrested in Tamil Nadu for ‘marrying’ her 17-yr-old student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.