Protest | 'സ്‌കൂളിൽ ആൺ സുഹൃത്തുക്കൾ പെൺകുട്ടിയുടെ വെള്ളത്തിന്റെ കുപ്പിയിൽ മൂത്രം നിറച്ചു; ബാഗിൽ ലവ് യൂ എന്ന് കുറിപ്പും'; പ്രതിഷേധം

 


ജയ്‌പൂർ: (www.kvartha.com) രാജസ്താനിൽ ആണ്‍ സുഹൃത്തുക്കൾ ചേർന്ന് പെണ്‍കുട്ടിയെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വിദ്യാര്‍ഥിനിയുടെ വെള്ളത്തിന്റെ കുപ്പിയിൽ സഹപാഠികൾ മൂത്രം നിറച്ച് ബാഗിനുള്ളില്‍ വെച്ചെന്നാണ് ആരോപണം. വെള്ളിയാഴ്ച ലുഹാരിയ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയും ആരോപണ വിധേയരായ ആൺകുട്ടികളും വ്യത്യസ്ത ജാതിയിൽ പെട്ടവരാണ്. ഉച്ചഭക്ഷണ ഇടവേളയിൽ പെൺകുട്ടി വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ കുപ്പിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് തിരിച്ചറിയുകയായിരുന്നു എന്നാണ് റിപോർട്.

Protest | 'സ്‌കൂളിൽ ആൺ സുഹൃത്തുക്കൾ പെൺകുട്ടിയുടെ വെള്ളത്തിന്റെ കുപ്പിയിൽ മൂത്രം നിറച്ചു; ബാഗിൽ ലവ് യൂ എന്ന് കുറിപ്പും'; പ്രതിഷേധം

തന്റെ കുപ്പിയിൽ മൂത്രം നിറച്ചിട്ടുണ്ടെന്നും അതിൽ ലവ് യു എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയതായും പെൺകുട്ടി സ്‌കൂൾ പ്രിൻസിപലിനോട് പരാതിപ്പെട്ടു. എന്നാൽ, സംഭവത്തിൽ നടപടിയെടുക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു. തിങ്കളാഴ്ച സംഭവം പൊലീസിനെയും തഹസിൽദാരെയും പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. വിവരമറിഞ്ഞ് കുപിതരായ പ്രദേശവാസികൾ സ്കൂളിന് നേരെ കല്ലേറ് നടത്തിയതായും ഇവരെ പൊലീസ് ലാത്തി ചാർജ് നടത്തി പിന്തിരിപ്പിച്ചതായും മാധ്യമങ്ങൾ റിപോർട് ചെയ്തു.

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപോര്‍ടുകള്‍ പറയുന്നു. എന്നാൽ, പെൺകുട്ടി പരാതി നൽകാത്തതിനാലാണ് നടപടി എടുക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, സ്കൂളിന് നേരെ കല്ലേറ് നടത്തിയെന്ന് ആരോപിച്ച് തങ്ങൾക്കെതിരെ കേസെടുത്തതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് സ്കൂളിന് പൊലീസ് സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്.

Keywords: News, National, Jaipur, School, Rajasthan, Police, Protest, Complaint,   Schoolboys allegedly fill girl's bottle with urine, protests erupt in Rajasthan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia