ശിവസേനയ്ക്കെതിരെ അദ്ധ്യാപകരുടെ പ്രക്ഷോഭം

 


ശിവസേനയ്ക്കെതിരെ അദ്ധ്യാപകരുടെ പ്രക്ഷോഭം
മുംബൈ: മുംബൈയിലെ അദ്ധ്യാപകരും സ്ക്കൂള്‍ അധികൃതരും ശിവസേനയ്ക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ശിവസേനയും സംയുക്തമായി സ്ക്കൂള്‍ അധികൃതര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ചാണ്‌ പ്രക്ഷോഭം. സ്ക്കൂളുകളില്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും അദ്ധ്യാപകര്‍ക്ക് സ്വഭാവദൂഷ്യ്‌വുമുണ്ടെന്ന്‌ ആരോപിച്ച് ശിവസേനാ പ്രവര്‍ത്തകര്‍ റോഡുകളില്‍ അദ്ധ്യാപകരെ തേജോവധം ചെയ്യുകയാണെന്ന്‍ ഡി.എ.വി പബ്ലിക് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് കുര്യന്‍ ആരോപിച്ചു. കഴിഞ്ഞദിവസം സ്ക്കൂള്‍ ബസുകളില്‍ തക്കതായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലെന്നാരോപിച്ച് ജോസ് കുര്യനെ ശിവസേനാ പ്രവര്‍ത്തകര്‍ മുഖത്ത് കരിതേച്ചതോടെയാണ്‌ മുംബൈയിലേയും പൂനെയിലേയും 200 സ്ക്കൂളുകള്‍ ശിവസേനയ്ക്കെതിരെ തിരിഞ്ഞത്.

English Summery
Mumbai: Nearly 200 schools conducts protest against Shiv Sena. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia