Arjun Missing | മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് തടസമായി ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്
ശക്തമായ മഴയും കാറ്റും തുടരുകയാണ്
ഉത്തര കന്നഡ ജില്ലയില്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്
ഷിരൂര്‍: (KVARTHA) മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നീണ്ടേക്കും. നാവികസേനയും രക്ഷാ ദൗത്യ സേനയും തിരച്ചില്‍ നടത്താന്‍ സന്നദ്ധമാണെങ്കിലും ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് തടസം സൃഷ്ടിക്കുന്നു. വ്യാഴാഴ്ച ആറ് നോട്‌സിന് മുകളിലായിരുന്നു അടിയൊഴുക്ക്. ഇത് മൂന്ന് നോട്‌സിന് താഴെയെത്തിയാലേ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ. അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും ഇതുവരെ യാതൊരു വിവരവുമില്ല. രാത്രിയിലെ ഡ്രോണ്‍ പരിശോധനയിലും ലോറിക്കുള്ളില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
ഷിരൂരില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഉത്തര കന്നഡ ജില്ലയില്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. സാഹചര്യം അനുകൂലമായാല്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഷിരൂരിലേക്ക് ഉച്ചയോടെ ഷിരൂരിലെത്തും.