Search | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് ഗോവയില്‍ നിന്നുള്ള ഡ്രഡ് ജര്‍ എത്തിച്ചു

 
Search for Missing Person Intensifies in Shirur Landslide
Search for Missing Person Intensifies in Shirur Landslide

Photo Credit: X / SP Karwar

● അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്
● എന്തുകൊണ്ടും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ്

ബംഗളൂരു: (KVARTHA) ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിന് ഗോവയില്‍ നിന്നുള്ള ഡ്രഡ് ജര്‍ ഷിരൂരില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45 മണിയോടെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്നു നോട്സില്‍ താഴെ തുടരുകയാണ്. എന്തുകൊണ്ടും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ്, മഴയും കുറഞ്ഞുവരുന്നു. ഡ്രഡ് ജര്‍ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പ കടന്നുകഴിഞ്ഞു. 


തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം ഡ്രഡ് ജര്‍ ഇപ്പോള്‍ കടന്നിട്ടുണ്ട്. ഇനി കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായുള്ള തീവണ്ടിപാലം കൂടി കടക്കേണ്ടതുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ് ജര്‍ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അങ്ങനെയെങ്കില്‍  വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കാനാകും.

കഴിഞ്ഞമാസം അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവയില്‍ നിന്നും ഡ്രഡ് ജര്‍ എത്തിക്കുമെന്നും അതിന്റെ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

96 ലക്ഷം രൂപയാണ് ഡ്രഡ് ജര്‍ എത്തിക്കാന്‍ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. അതെല്ലാം തന്നെ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്താല്‍ മാത്രമേ ലോറി കണ്ടെത്താന്‍ കഴിയൂ. നാല് മീറ്റര്‍ വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ ഡ്രഡ് ജറിന് സാധിക്കും.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 16-നാണ് നിര്‍ത്തിവെച്ചത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു. അര്‍ജുനെ കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു.

#ShirurLandslide #SearchAndRescue #MissingPerson #India
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia