Missing | അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് നേവിയുടെ ഡൈവര്‍മാര്‍; മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തും
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് എഡിജിപി ആര്‍ സുരേന്ദ്ര
തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം
ബംഗളൂരു: (KVARTHA) കര്‍ണാടകയിലെ (Karnataka) ഷിരൂരില്‍ (Shiroor) ദേശീയപാതയിലെ മണ്ണിടിച്ചില്‍ (Landslides) അപകടത്തില്‍പ്പെട്ടുവെന്ന് (Accident) കരുതുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ (Kozhikode Kannadikkal Native) ലോറി ഡ്രൈവര്‍ അര്‍ജുനെ (Lorry Driver Arjun) കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം (Rescue Operation) ഊര്‍ജിതമായി തുടരുന്നതായി അധികൃതര്‍. നേവി ഡൈവര്‍മാര്‍ക്ക് (Navi Diver) പുറമെ 100 അംഗം എന്‍ഡിആര്‍എഫ് (NDRF) സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് (ADGP R Surendra) രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയും മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയില്‍ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
മെറ്റല്‍ ഡിറ്റക്ടറുകള്‍ ചിത്രദുര്‍ഗയില്‍ നിന്നും മംഗ്ലൂരില്‍ നിന്നും എത്തിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയില്‍ ലോറി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അര്‍ജുന്റെ കുടുംബം. ലോറിയുടെ ജിപിഎസ് ലോകേഷന്‍ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്.
ജൂലൈ 16 ന് രാവിലെയാണ് കൂറ്റന്‍ മണ്ണിടിച്ചിലില്‍ പ്രദേശമാകെ തകര്‍ന്നത്. സ്ഥലത്തുനിന്നും ഏഴുപേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ ഒരു കുടുംബത്തില്‍ ഉള്ളവര്‍ തന്നെയാണ്. അപകടം ഉണ്ടായ സ്ഥലത്തിന് സമീപത്തെ ചായക്കട നടത്തുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.
ജിപിഎസ് ലൊകേഷന്‍ വഴി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ് മരം കയറ്റിവന്ന ലോറി കിടക്കുന്നത്. എന്നാല്‍ ഓഫ് ആയിരുന്ന അര്‍ജുന്റെ ഫോണ്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ബെല്ലടിച്ചതിലുള്ള പ്രതീക്ഷയിലാണ് കുടുംബം കഴിയുന്നത്. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അങ്ങോട്ട് പോയി വാഹനത്തിന്റെ ലൊകേഷന്‍ ഉള്‍പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വിച് ഓഫ് ചെയ്ത നിലിയിലായിരുന്ന ഫോണ്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോള്‍ ബെല്ലടിച്ചതോടെയാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്. അര്‍ജുന്‍ തന്നെ ആകാം ഫോണ്‍ സ്വിച് ഓഫ് ചെയ്തതെന്നാണ് ഇവരുടെ വിശ്വാസം.
ഈ മാസം എട്ടിനാണ് മരത്തിന്റെ ലോഡ് കൊണ്ടുവരാനായി അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. കുടുംബത്തിന്റെ അത്താണിയായ അര്‍ജുന് പന്‍വേല്‍ -കന്യാകുമാരി ദേശീയപാത സുപരിചിതമാണ്. മണ്ണ് കല്ലും കടക്കാന്‍ കഴിയാത്ത വിധം സുരക്ഷാസംവിധാനങ്ങളുള്ള കാബിനാണ് വാഹനത്തിനുള്ളത്. രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടെങ്കിലും പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ മനക്കരുത്തോടെ അര്‍ജുന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഷിരൂരിലെ ഫീല്‍ഡ് ഓഫീസറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മണ്ണുമാറ്റിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അര്‍ജുന്റെ കുടുംബത്തെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. അര്‍ജുന്റെ വീട്ടിലെത്തിയശേഷം പ്രതികരിക്കുകയായിരുന്നു കലക്ടര്‍.
കഴിഞ്ഞ നാലു ദിവസമായി കാണാനില്ലെങ്കിലും വെള്ളിയാഴ്ച രാവിലെ ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ഉടന്‍തന്നെ ഉദ്യോഗസ്ഥ തലത്തില്‍ കര്‍ണാടക സര്‍കാരില്‍ ഇടപെടല്‍ നടത്തുകയുണ്ടായി. കെസി വേണുഗോപാല്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടക സര്‍കാരിലും സമ്മര്‍ദം ശക്തമാക്കിയതോടെ തിരച്ചില്‍ ഊര്‍ജിതമായി.
തിരച്ചില്‍ നടക്കുന്ന ഉത്തര കന്നഡയിലെ ഷിരൂരില്‍ എത്തിയ അര്‍ജുന്റെ ഭാര്യാ സഹോദരനാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പറഞ്ഞത്. തടസപ്പെട്ട വഴി ശരിയാക്കുന്നതിലാണ് അധികൃതരുടെ ശ്രദ്ധയെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെ ഗതാഗത മന്ത്രി ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ തുടങ്ങി. കര്‍ണാടക ഗതാഗതമന്ത്രിയേയും ബന്ധപ്പെട്ടു.
രാഷ്ട്രീയ ഭേദമെന്വേ മുഴുവന്‍ നേതാക്കളും തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കര്‍ണാടക സര്‍കാരില്‍ സമ്മര്‍ദം ശക്തമാക്കുന്നതാണ് പിന്നീട് കണ്ടത്. അതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ എഡിജിപി ഹിതേന്ദ്രയോടും ഐജിയോടും അപകടം നടന്ന സ്ഥലത്തേക്ക് ഉടനടി പോകാന്‍ നിര്‍ദേശം നല്‍കി. കര്‍ണാടകയിലെ മലയാളിയായ മന്ത്രി ജോര്‍ജും ഏകോപന ചുമതല ഏറ്റെടുത്തു.