High Court | ഭാര്യയുടെ ഫോണ്‍ സംഭാഷണം ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈകോടതി

 


റായ്പൂര്‍: (KVARTHA) ഭാര്യ അറിയാതെ ഭാര്യയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. യുവതിയുടെ ജീവനാംശം സംബന്ധിച്ച് കുടുംബകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
   
High Court | ഭാര്യയുടെ ഫോണ്‍ സംഭാഷണം ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈകോടതി

2021 ഒക്ടോബറില്‍ മഹാസമുന്ദിലെ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ടതാണ് വിഷയം. റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയെന്നും ഇതിനെതിരെയാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും യുവതി വാദിച്ചു.

ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തെക്കുറിച്ച് യുവതിക്ക് വ്യക്തതയില്ലെങ്കിലും, ഭാര്യ വ്യഭിചാരം ചെയ്യുന്നുണ്ടെന്ന് കുടുംബ കോടതിയില്‍ തെളിയിക്കാന്‍ ഇതിലൂടെ ഭര്‍ത്താവിനാകുമെന്നും ഈ സാഹചര്യത്തില്‍ വിവാഹമോചനം നേടിയാല്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കേണ്ടി വരില്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഘടകമാണ് സ്വകാര്യതയുടെ അവകാശമെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജ് ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെ യുവതിക്കെതിരായ കുടുംബ കോടതി ഉത്തരവ് റദ്ദാക്കി.

Keywords: Chhattisgarh, High Court, Verdict, Chhattisgarh High Court, Court Verdict, Secretly recording wife's conversation privacy invasion: Chhattisgarh High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia